പരവൂർ: എഐവൈഎഫ് സ്ഥാപക ദിനവുമായി ബന്ധപ്പെട്ട് പരവൂർ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാന്ത്വന സ്പർശംപരിപാടി സംഘടിപ്പിച്ചു. പരവൂർ മുനിസിപ്പാലിറ്റിയിലെ അതി ദരിദ്രരുടെ പട്ടികയിൽ ഉൾപ്പെട്ട 35 ഓളം കുടുംബങ്ങൾക്ക്കിറ്റുകൾ വിതരണം ചെയ്തു. ചാത്തന്നൂർ എംഎൽഎ സഖാവ് ജി എസ് ജയലാൽ പരിപാടി ഉദ്ഘാടനം ചെയ്തു.
കിരൺകുമാർ അധ്യക്ഷനായ ചടങ്ങിൽ മേഖലാ സെക്രട്ടറി രാജേഷ് സ്വാഗതം പറഞ്ഞു. എഐവൈഎഫ് സംസ്ഥാന കമ്മിറ്റി അംഗം ശ്രീരശ്മി, മണ്ഡലം സെക്രട്ടറി അരുൺ കലയ് ക്കോട്, സിപിഐ ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരായ ദേവരാജൻ, കെ കെ സുരേന്ദ്രൻ കൗൺസിലർ നിഷാ കുമാരി തുടങ്ങിയവർ സംസാരിച്ചു. മിഥുൻ, റെയ്ഹാൻ, ജോജി, അനന്ദു, നിതിൻ ലാൽ തുടങ്ങിയവർ നേതൃതം നൽകി