തിരുവനന്തപുരം: എഐവൈഎഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടത്തുന്ന പരിസ്ഥിതി വാരാചരണത്തിനു ഇന്ന് തുടക്കമാകും. ജൂൺ 5 മുതൽ 12 വരെയാണ് വാരാചരണം സംഘടിപ്പിക്കുന്നത്. പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് വ്യത്യസ്തങ്ങളായ ക്യാമ്പയിനുകളാണ് എഐവൈഎഫ് നടത്തുന്നത്.
പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനുള്ള അവബോധം വളർത്തുക, പ്രോത്സാഹിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടാണ് എഐവൈഎഫ് പരിസ്ഥിതിവാരാചാരണം സംഘടിപ്പിക്കുന്നത്. കാലാവസ്ഥാ വ്യതിയാനം, മലിനീകരണം, വനനശീകരണം, ജൈവവൈവിധ്യ നഷ്ടം തുടങ്ങിയ പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ച് ബോധവൽക്കരണം നടത്തുകയെന്നതാണ് പരിസ്ഥിതി വാരാചരണം കൊണ്ട് എഐവൈഎഫ് ലക്ഷ്യം വയ്ക്കുന്നത്. വൃക്ഷത്തെ നടീൽ, ശുചീകരണം, സെമിനാറുകൾ, പരിസ്ഥിതി സംരക്ഷണ ക്യാമ്പയിനുകൾ, പരിസ്ഥിതിസംരക്ഷണ പ്രതിജ്ഞ എന്നിവ സംഘടിപ്പിക്കും.