ദേശീയ യുവജന ദിനത്തിൽ വിവേകാനന്ദ സ്മൃതിയുമായി എഐവൈഎഫ്. വിവേകാനന്ദ ദർശനങ്ങളുടെ പ്രസക്തിയും മതേതര ഇന്ത്യയും എന്ന വിഷയത്തിൽ എഐവൈഎഫ് സംസ്ഥാന വ്യാപകമായി സെമിനാറുകൾ സംഘടിപ്പിക്കും
തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സെമിനാർ ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ ഉദ്ഘാടനം ചെയ്യും. തമ്പാനൂർ ടി വി സ്മാരകഹാളിൽ ചേരുന്ന സെമിനാറിൽ മങ്കോട് രാധാകൃഷ്ണൻ, അരുൺ കെ എസ് തുടങ്ങിയവർ പങ്കെടുക്കും.
എഐവൈഎഫ് പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തിരുവല്ല പി ടി പുന്നൂസ് സ്മാരക ഹാളിൽ സംഘടിപ്പിക്കുന്ന വിവേകാനന്ദ ദർശനങ്ങളുടെ പ്രസക്തിയും മതേതര ഇന്ത്യയും എന്ന വിഷയവുമായി ബന്ധപ്പെട്ട സെമിനാർ സിപിഐ പത്തനംതിട്ട ജില്ലാ അസി. സെക്രട്ടറി കെ ജി രതീഷ് കുമാർ ഉദ്ഘാടനം നിർവഹിക്കും.
ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കായംകുളം വ്യാപരഭവനിൽ സംഘടിപ്പിക്കുന്ന സെമിനാർ മുൻ എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് കൃഷ്ണപ്രസാദ് ഉദ്ഘാടനം ചെയ്യും.
എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന സെമിനാർ ഡോ ജിനുസക്കറിയഉമ്മൻ ഉദ്ഘാടനം നിർവഹിക്കും. എറണാകുളം അച്യുതമേനോൻ ഹാളിൽ വാകിട്ട് നാലിനാണ് സെമിനാർ നടക്കുക.
തൃശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സെമിനാർ പി ബാലചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. കെ കെ വാര്യർ സ്മാരക മന്ദിരത്തിൽ നടക്കുന്ന പരിപാടിയിൽ സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി മുഖ്യ പ്രഭാഷണം നടത്തും.