തിരുവനന്തപുരം: എഐവൈഎഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ കാനം രാജേന്ദ്രൻ അനുസ്മരണം സംഘടിപ്പിച്ചു. തിരുവനന്തപുരം ടി വി സ്മാരക ഹാളിൽ നടന്ന അനുസ്മരണ യോഗത്തിൽ സംസ്ഥാനത്തെ വിവിധ യുവജന സംഘടനാ നേതാക്കൾ സംസാരിച്ചു. കേരള രാഷ്ട്രീയത്തിന് മാതൃകയായ ഇടതുനൈതിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച നേതാവായിരുന്നു കാനം രാജേന്ദ്രനെന്ന് നേതാക്കൾ അനുസ്മരിച്ചു.
എഐവൈഎഫ് ജില്ലാ സെക്രട്ടറി അഡ്വ. ആർ എസ് ജയൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. ഡിവൈഎഫ്ഐ കേന്ദ്രകമ്മിറ്റി അംഗം ഷിജുഖാൻ, യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ്, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ. വീണ എസ് നായർ, യൂത്ത് ഫ്രണ്ട്(എം) സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴിക്കാടൻ, യൂത്ത് കോൺഗ്രസ്(എസ്) സംസ്ഥാന പ്രസിഡന്റ് സന്തോഷ് കാല, നാഷണൽ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷമീർ പയ്യനങ്ങാടി, നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് സി ആർ സജിത്ത്, യുവജനതാദൾ(എസ്) സംസ്ഥാന ജനറൽ സെക്രട്ടറി ഷാനവാസ് മുളവുകാട് എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുൺ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോൻ സ്വാഗതവും ജില്ലാ പ്രസിഡന്റ് ആദർശ് കൃഷ്ണ നന്ദിയും പറഞ്ഞു.