തിരുവനന്തപുരം: ഗാന്ധിജിയുടെ എഴുപത്തിയഞ്ചാം രക്തസാക്ഷിത്വ ദിനമായ ഇന്ന് എഐവൈഎഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിയെ കൊന്നവർ രാജ്യദ്രോഹികൾ എന്ന മുദ്രാവാക്യമുയർത്തി ജില്ലാ കേന്ദ്രങ്ങളിൽ ദേശസ്നേഹ സദസ്സ് സംഘടിപ്പിച്ചു. വിവിധ ഇടങ്ങളിൽ നടന്ന ദേശസ്നേഹ സദസ്സിൽ കേരളത്തിലെ രാഷ്ട്രീയ‑സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു.

തിരുവനന്തപുരത്ത് എഐവൈഎഫ് സംഘടിപ്പിച്ച ദേശസ്നേഹ സദസ്സ് സിപിഐ സംസ്ഥാന അസിസ്റ്റൻറ് സെക്രട്ടറി പി പി സുനീർ ഉദ്ഘാടനം ചെയ്തു.

കൊല്ലത്ത് എഐവൈഎഫ് സംഘടിപ്പിച്ച ദേശസ്നേഹ സദസ്സ് സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം അഡ്വ. കെ പ്രകാശ് ബാബു ഉദ്ഘാടനം നിർവഹിച്ചു.

പത്തനംതിട്ടയിൽ സംഘടിപ്പിച്ച ദേശസ്നേഹ സദസ്സ് മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.

ആലപ്പുഴയിൽ സംഘടിപ്പിച്ച ദേശസ്നേഹ സദസ്സ് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുൺ ഉദ്ഘാടനം ചെയ്തു.

എഐവൈഎഫ് ദേശസ്നേഹ സദസ്സ് കോഴിക്കോട് സിപിഐ സംസ്ഥാന കൗൺസിൽ അംഗം അജിത് കൊളാടി ഉദ്ഘാടനം ചെയ്തു.

പാലക്കാട് എഐവൈഎഫ് സംഘടിപ്പിച്ച
ദേശസ്നേഹ സദസ്സ് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം രാജാജി മാത്യു തോമസ് ഉദ്ഘാടനം ചെയ്തു.

എറണാകുളത്ത് സംഘടിപ്പിച്ച ദേശസ്നേഹ സദസ്സ് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോൻ ഉദ്ഘാടനം ചെയ്തു.

എഐവൈഎഫിന്റെ ആഭിമുഖ്യത്തിൽ കോട്ടയത്ത് സംഘടിപ്പിച്ച
ദേശസ്നേഹ സദസ്സ് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം മുല്ലക്കര രത്നാകരൻ ഉദ്ഘാടനം ചെയ്തു.

മലപ്പുറത്ത് സംഘടിപ്പിച്ച ദേശസ്നേഹ സദസ്സ് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ പി രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു.

കണ്ണൂരിൽ സംഘടിപ്പിച്ച ദേശസ്നേഹ സദസ്സ് കേരള മഹിളാസംഘം സംസ്ഥാന സെക്രട്ടറി അഡ്വ.പി വസന്തം ഉദ്ഘാടനം ചെയ്തു.

വയനാട് സംഘടിപ്പിച്ച ദേശസ്നേഹ സദസ്സ് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ടി വി ബാലൻ ഉദ്ഘാടനം ചെയ്തു.

കാസർഗോഡ് സംഘടിപ്പിച്ച ദേശസ്നേഹ സദസ്സ് സിപിഐ സംസ്ഥാന അസിസ്റ്റൻറ് സെക്രട്ടറി ഇ ചന്ദ്രശേഖരൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.

ഇടുക്കിയിലെ രാജാക്കാട് സംഘടിപ്പിച്ച ദേശസ്നേഹ സദസ്സ് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ കെ അഷ്റഫ് ഉദ്ഘാടനം ചെയ്തു.