Friday, June 6, 2025
spot_imgspot_img
HomeKeralaഎഐവൈഎഫ് പരിസ്ഥിതി സംരക്ഷണ വാരാചരണത്തിന് തുടക്കമായി

എഐവൈഎഫ് പരിസ്ഥിതി സംരക്ഷണ വാരാചരണത്തിന് തുടക്കമായി

തിരുവനന്തപുരം: എഐവൈഎഫ് പരിസ്ഥിതി സംരക്ഷണ വാരാചരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരം അച്യുതമേനോൻ സ്ക്വയറിൽ റവന്യു മന്ത്രി കെ രാജൻ വൃക്ഷ തൈ നട്ട് നിർവഹിച്ചു. എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോൻ, സംസ്ഥാന പ്രസിഡന്റ് എൻ അരുൺ, ജില്ലാ പ്രസിഡന്റ് കണ്ണൻ എസ് ലാൽ, ജില്ലാ സെക്രട്ടറി ആദർശ് കൃഷ്ണ, എഐഎസ്എഫ് ജില്ലാ സെക്രട്ടറി പി എസ് ആന്റസ് എന്നിവർ പങ്കെടുത്തു.

ലോക പരിസ്ഥിതി ദിനം മുതൽ 11 വരെയുള്ള ഒരാഴ്ചക്കാലം എഐവൈഎഫ് നേതൃത്വത്തിൽ സംസ്ഥാനത്ത് പരിസ്ഥിതി സംര ക്ഷണ വാരാചരണം സംഘടിപ്പിക്കും. പരിസ്ഥിതി വാരാചരണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് പ്രവർത്തകരുടെ വീടുകളിലും പൊതു സ്ഥലങ്ങളിലും മൺമറഞ്ഞ മുൻകാല നേതാക്കളുടെ സ്മരണാർത്ഥം അവരുടെ സ്മൃതിയിടങ്ങളിലും വൃക്ഷതൈകൾ നട്ടുപിടിപ്പിക്കും. വൃക്ഷതൈ വിതരണം, ശുചീകരണ പ്രവർത്തനങ്ങൾ, സംരക്ഷണ കാമ്പയിനുകൾ എന്നീ പരിപാടികളും സംഘടിപ്പിക്കും.

പ്രകൃതിയെ സംരക്ഷിക്കൂ, തലമുറയെ രക്ഷിക്കൂ(Protect Nature, Save Generation) എന്ന മുദ്രാവാക്യം ഉയർത്തിയാണ് കാമ്പയിൻ സംഘടിപ്പിക്കുന്നത്.

Share and Enjoy !

Shares
youngindia
youngindiahttps://youngindianews.in
Young India is a Professional News Platform. We're dedicated to providing you the truth of reality, with a focus on dependability and News Facts. We're working with passion to dedicate our efforts for the society.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!

Most Popular

Recent Comments

Shares