Thursday, November 21, 2024
spot_imgspot_img
HomeKeralaമണിപ്പൂർ കലാപം; എഐവൈഎഫ് നൈറ്റ് മാർച്ച് സംഘടിപ്പിച്ചു

മണിപ്പൂർ കലാപം; എഐവൈഎഫ് നൈറ്റ് മാർച്ച് സംഘടിപ്പിച്ചു

കരുനാഗപ്പള്ളി: മത ന്യൂനപക്ഷങ്ങൾക്ക് എതിരായ സംഘപരിവാർ അതിക്രമം അവസാനിപ്പിക്കണമെന്നും, മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ടും എഐവൈഎഫ് കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു. കരുനാഗപ്പള്ളി സിപിഐ ഓഫീസിന് മുന്നിൽ നിന്നും ആരംഭിച്ച പ്രകടനം ടൌൺ ചുറ്റി കെഎസ്ആർടിസി സ്റ്റാന്റിന് മുന്നിൽ സമാപിച്ചു. തുടർന്ന് നടന്ന യോഗം സിപിഐ മണ്ഡലം സെക്രട്ടറി ഐ ഷിഹാബ് ഉദ്ഘാടനം ചെയ്തു.

രാജ്യത്തിന്റെ ക്രമസമാധാനം കാത്ത് പരിപാലിക്കേണ്ട ഭരണാധികാരികൾ കലാപങ്ങൾ ഉണ്ടാകുമ്പോൾ മൗനം പാലിക്കുന്നത് കലാപകാരികൾക്കുള്ള മൗന സമ്മതമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. രാജ്യത്തെ മതേതര മൂല്യങ്ങളെ തകർക്കുകയാണ് ബിജെപി സർക്കാരിന്റെ ലക്ഷ്യം. പ്രതികരിക്കുന്നവരെ രാജ്യ ദ്രോഹികളായി ചിത്രീകരിക്കുന്ന നിലപാടാണ് കേന്ദ്ര സർക്കാരിന്റേതെന്നും അദ്ദേഹം പറഞ്ഞു.

മണ്ഡലം പ്രസിഡന്റ് ഷിഹാൻ ബഷി അധ്യക്ഷത വഹിച്ച യോഗത്തിന് സെക്രട്ടറി യു കണ്ണൻ സ്വാഗതം പറഞ്ഞു. രശ്മി അംജിത്ത്, മഹേഷ് ജയരാജ്, എം ഡി അജ്മൽ എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു. മണ്ഡലം കമ്മിറ്റി അംഗം എം നിഷാദ് നന്ദി പറഞ്ഞു. അജാസ് എസ് പുത്തൻപുരയിൽ, എം അൻസർ ജമാൽ, സജിത എസ്, മുകേഷ്, ജിഷ്ണു കുട്ടൻ, സഹദ് എസ്, ദിനേഷ് ആർ, അഖിൽ എ കുമാർ, അമർജിത്ത്, കണ്ണൻ, വിഷ്ണു, ഷഫീഖ്‌ വൈ പി, നാദിർഷാ എൻ, ജിത്തു ആർ ബി തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares