Tuesday, April 15, 2025
spot_imgspot_img
HomeKeralaപ്രതിഷേധ സായാഹ്നം സംഘടിപ്പിച്ച് എഐവൈഎഫ്

പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ച് എഐവൈഎഫ്

അഞ്ചാംലുമൂട്: കള്ളകേസിൽ കുടുക്കി ബീഹാർ പോലീസ് അറസ്റ്റ് ചെയ്തു ജയിലിൽ അടച്ച എഐവൈഎഫ് ബീഹാർ സംസ്ഥാന സെക്രട്ടറി റോഷൻ കുമാർ സിൻഹയെ വിട്ടയക്കുക, കേന്ദ്ര സർക്കാർ പ്രതിപക്ഷ നേതൃ നിരയെ വേട്ടയാടുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുഎഐവൈഎഫ് അഞ്ചാലുംമൂട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനാധിപത്യ സംരക്ഷണത്തിനായി പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു.

അഞ്ചാംലുമൂട് നഗരം ചുറ്റി നടന്ന പ്രതിഷേധ പ്രകടനത്തിന് ശേഷം എഐവൈഎഫ് അഞ്ചാലുംമൂട് മണ്ഡലം ജോയിന്റ് സെക്രട്ടറി ശ്രീജിത്തിന്റെ അധ്യക്ഷതയിൽ നടന്ന യോഗം എഐവൈഎഫ് അഞ്ചാലുംമൂട് മണ്ഡലം പ്രസിഡന്റ് ഇ. മുബാറക് ഉൽഘാടനം ചെയ്തു. സിപിഐ അഞ്ചാലുംമൂട് മണ്ഡലം കമ്മിറ്റി അംഗം കെ. ബി. മനോജ്, എഐവൈഎഫ് മണ്ഡലം വൈസ് പ്രസിഡന്റ് ഹേമ സുനിൽ, സുനിൽകുമാർ എന്നിവർ സംസാരിച്ചു.എഐവൈഎഫ്മണ്ഡലം സെക്രട്ടറി ആർ. രാഗേഷ് സ്വാഗതവും ജോയിന്റ് സെക്രട്ടറി ഷെഹിന നന്ദിയും പറഞ്ഞു. മണ്ഡലം കമ്മിറ്റി അംഗങ്ങളായ കിരൺകുമാർ, വിഷ്ണു, അജൻ, ഉമേഷ്‌കുമാർ എന്നിവർ നേതൃത്വം നൽകി.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares