മലപ്പുറം: 75-ാമത് സന്തോഷ് ട്രോഫിക്ക് സ്വാഗതമരുളി എഐവൈഎഫ് പന്ത് വരവ് സംഘടിപ്പിച്ചു. കൊണ്ടോട്ടിയിൽ വെച്ച് ഇന്ത്യൻ ഫുട്ബോൾ താരം അനസ് എടത്തൊടിക പാസ് ചെയ്ത പന്ത് 22 കിലോമീറ്റർ താണ്ടി മലപ്പുറത്ത് കോട്ടപ്പടി ബസ് സ്റ്റാന്റ് പരിസരത്ത് സിപിഐ കേന്ദ്ര എക്സിക്കുട്ടീവ് കമ്മിറ്റി അംഗം പന്ന്യൻ രവീന്ദ്രൻ പ്രതീകാത്മക ഗോളാക്കി മാറ്റിയതോടെയാണ് പരിപാടി സമാപിച്ചത്.
മുൻ സന്തോഷ് ട്രോഫി താരം രഞ്ജിത്ത് ചെമ്രക്കാട്ടൂർ, സ്പോർട്സ് കൗൺസിൽ അംഗം സുരേഷ് മാസ്റ്റർ, മാധ്യമ പ്രവർത്തകൻ സുരേഷ് എടപ്പാൾ, പി പി ബാലകൃഷ്ണൻ, കെ ബാബുരാജ്, കെ നഹീം തുടങ്ങിയവർ സംസാരിച്ചു.
എഐവൈഎഫ് ജില്ലാ പ്രസിഡന്റ് സി പി നിസാർ, സെക്രട്ടറി അഡ്വ ഷഫീർ കിഴിശ്ശേരി,ഇ വി അനീഷ്, എം പി സ്വാലിഹ് തങ്ങൾ, കെ വർഷ, എം എ നിർമ്മൽ മൂർത്തി, ആര്യ ജയരാജ് തുടങ്ങിയവർ നേതൃത്വം നൽകി.