Tuesday, December 3, 2024
spot_imgspot_img
HomeKerala'ചൂടിനെ തോൽപ്പിച്ചു ഞങ്ങൾ നടക്കും, രാജ്യത്തെ വീണ്ടെടുക്കാൻ', എഐവൈഎഫ് സേവ് ഇന്ത്യ മാർച്ച്‌ മെയ് 15മുതൽ

‘ചൂടിനെ തോൽപ്പിച്ചു ഞങ്ങൾ നടക്കും, രാജ്യത്തെ വീണ്ടെടുക്കാൻ’, എഐവൈഎഫ് സേവ് ഇന്ത്യ മാർച്ച്‌ മെയ് 15മുതൽ

തൃശ്ശൂർ: ‘ഒരുമിച്ച് നടക്കാം വർഗ്ഗീയതയ്ക്കെതിരെ ഒന്നായ് പൊരുതാം തൊഴിലിനു വേണ്ടി’ എന്ന മുദ്രാവാക്യം ഉയർത്തി സേവ് ഇന്ത്യ മാർച്ച് സംഘടിപ്പിക്കുമെന്ന് എഐവൈഎഫ്. രാജ്യത്ത് ഉയർന്നുവരുന്ന വർഗ്ഗീയതക്കും തൊഴിലില്ലായ്മയ്ക്കും എതിരെയാണ് സംസ്ഥാനത്ത് രണ്ട് മേഖലാ കാൽനട ജാഥകൾ സംഘടിപ്പിക്കുന്നതെന്ന് എഐവൈഎഫ് പ്രസിഡന്റ് എൻ അരുണും സെക്രട്ടറി ടി ടി ജിസ്മോനും വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

മെയ് 15 ന് തിരുവനന്തപുരത്ത് നിന്നും ആരംഭിക്കുന്ന തെക്കൻ മേഖല ജാഥ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും മെയ് 17 കാസർകോട് നിന്നും പര്യേടനം തുടങ്ങുന്ന വടക്കൻ മേഖല ജാഥ സിപിഐ കേന്ദ്ര സെക്രട്ടറിയേറ്റ് അം​ഗം ബിനോയ് വിശ്വവും ഉദ്ഘാടനം ചെയ്യും. എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോൻ തെക്കൻ മേഖല ജാഥയും സംസ്ഥാന പ്രസിഡന്റ് എൻ അരുൺ വടക്കൻ മേഖല ജാഥയും നയിക്കും. കേരളത്തിലെ 14 ജില്ലകളിലൂടെയും കടന്നു പോകുന്ന കാൽനട ജാഥ മെയ് 28 ന് തൃശ്ശൂരിൽ കാൽ ലക്ഷം ഫാസിസ്റ്റ് വിരുദ്ധരുടെ സം​ഗമത്തോടെ അവസാനിക്കും. സേവ് ഇന്ത്യ മാർച്ചിന്റെ സമാപന സമ്മേളനത്തിൽ ദേശീയതലത്തിലെയും സംസ്ഥാനതലത്തിലെയും പ്രമുഖരായ ഫാസിസ്റ്റ് വിരുദ്ധ പോരാളികളും രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രം​ഗത്തെ പ്രമുഖരും പങ്കാളികളാവും.

തൊഴിലില്ലായ്മയ്ക്കെതിരെ സമരം ചെയ്ത എഐവൈഎഫ് ദേശീയ സെക്രട്ടറി റോഷൻ കുമാർ സിൻഹയെ കള്ളക്കേസിൽ കുടുക്കി ജയിലിലടച്ചിരിക്കുകയാണെന്നും പ്രതിപക്ഷ നേതൃനിരയെ ഒന്നാകെ ഫാസിസ്റ്റ് ശൈലിയിൽ ഉന്മൂലനം ചെയ്യാനാണ് ബിജെപി-സംഘപരിവാർ ലക്ഷ്യമിടുന്നതെന്നും എഐവൈഎഫ് സംസ്ഥാന നേതൃത്വം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇതിനെതിരായും രാജ്യത്തെ തൊഴിൽ ഇല്ലായ്മയ്ക്കും വർ​ഗ്ഗീയതയ്ക്കെതിരെ രാജ്യത്തൊട്ടാകെ എഐവൈഎഫ് സംഘടിപ്പിക്കുന്ന പ്രക്ഷോഭങ്ങളുടെ ഭാ​ഗമായിട്ടാണ് സംസ്ഥാനത്ത് കാൽനട ജാഥകൾ നടത്തുന്നത്. രണ്ട് ജാഥകളിലുമായി ആയിരത്തോളം പ്രവർത്തകർ സ്ഥിരാം​ഗങ്ങളായി പങ്കെടുക്കുമെന്നും വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares