എഐവൈഎഫ് സേവ് ഇന്ത്യാ മാർച്ചിൽ സ്വീകരണമായി ലഭിച്ച പഠനോപകരണ വിതരണം അരുവിക്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കല്ലാർ കൊങ്ങ മരമൂട് ഊരിൽ നിർവഹിച്ചു. കല്ലാർ കൊങ്ങ മരമൂട് ഊരിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകി ജില്ലാ സെക്രട്ടി ആർ എസ് ജയൻ ഉദ്ഘാടനം ചെയ്തു.
സിപിഐ മണ്ഡലം സെക്രട്ടറി എം എസ് റഷീദ്, എഐവൈഎഫ് മണ്ഡലം സെക്രട്ടറി കണ്ണൻ എസ് ലാൽ, പ്രസിഡന്റ് സന്തോഷ് വിതുര, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മഞ്ചുഷ, മെമ്പർ സുനിത, മണ്ഡലം ജൊ സെക്രട്ടറി സന്ദീപ്, വൈസ് പ്രസിഡന്റ് രാഹുൽ വിതുര മേഖലാ സെക്രട്ടറി അൽ അമീൻ തുടങ്ങിയവർ പങ്കെടുത്തു.