ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയില്‍ അമ്മയും കുഞ്ഞും മരിച്ചസംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്ന് എഐവൈഎഫ്. കൈനകരി സ്വദേശിയായ അപര്‍ണയും, കുഞ്ഞും പ്രസവത്തെത്തുടര്‍ന്ന് മരണപ്പെട്ട സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് എഐവൈഎഫ് രംഗത്ത് വന്നു.
രണ്ടു മനുഷ്യ ജീവനുകൾ നഷ്ടപ്പെട്ടുപോയ ദൗർഭാഗ്യകരമായ സംഭവത്തിന് കാരണമായത് ചികിത്സാ പിഴവാണെന്ന ആരോപണം അത്യന്തം ഗൗരവകരമാണ്.
ഈ സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ ഉചിതമായ നടപടികൾ സ്വീകരിക്കണമെന്നും ആശുപത്രിയിലെ പോരായ്മകളുമായി ബന്ധപ്പെട്ട് ഉയരുന്ന പരാതികൾക്കും സർക്കാർ അടിയന്തിര പരിഹാരം കാണണമെന്നും എഐവൈഎഫ് ആലപ്പുഴ ജില്ല പ്രസിഡന്റ് ബൈ രഞ്ജിത്തും , സെക്രട്ടറി സനൂപ് കുഞ്ഞുമോനും പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
സംഭവത്തില്‍ പ്രതിഷേധിച്ച് എഐവൈഎഫ് മെഡിക്കല്‍ കോളേജിലേയ്ക്ക് മാര്‍ച്ച് നടത്തി. പ്രതിഷേധ മാര്‍ച്ച് ഫാര്‍മസിക്ക് മുന്‍വശം പൊലീസ് തടഞ്ഞു. തുടര്‍ന്ന് നടന്ന യോഗം ദേശീയ കൗണ്‍സില്‍ അംഗം എ ശോഭ ഉദ്ഘാടനം ചെയ്തു. ശ്യാം അധ്യക്ഷത വഹിച്ചു. ആശാ സുനീഷ് സ്വാഗതം പറഞ്ഞു. ഷെമീറ ഹാരിസ്, സുബീഷ്, അനസ്, ഷെമീര്‍ കരൂര്‍, ട്രില്ലി, വിനീത്, സുല്‍ഫി, ബിബിത്ത്, രാജേഷ്, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.