കൊടുവള്ളി: ഓൺലൈനിലൂടെയും സാമൂഹ്യ മാധ്യമങ്ങളിലൂടെയും അശ്ലീലത കലർത്തി ട്യൂഷൻ എടുക്കുന്ന ഓൺലൈൻ സ്ഥാപനങ്ങൾക്കെതിരെയും അധ്യാപകർക്കെതിരെയും കർശനമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രതിഷേധ സമരം സംഘടിപ്പിച്ചു. കൂടാതെ കൊടുവള്ളിയുടെ ചിരകാല സ്വപ്നമായ ഗവൺമെന്റ് ഐടിഐ നടപ്പിലാക്കാൻ വിമുഖത കാണിക്കുന്ന എംഎൽഎക്കും മുൻസിപ്പാലിറ്റിക്കും എതിരെ ശക്തമായ പ്രതിഷേധമാണ് യോഗത്തിൽ ഉയർന്നത്. 2015 ൽ അനുവദിച്ച കേരളത്തിലെ ആദ്യത്തെ റസിഡൻഷ്യൽ ഐടിഐ 2022ൽ സ്ഥലം കണ്ടെത്തിയിട്ടും ഇതുവരെ കെട്ടിട നിർമ്മാണത്തിനോ അനുബന്ധ സൗകര്യങ്ങൾക്കോ നടപടികൾ സ്വീകരിച്ചിട്ടില്ല. വർഷംതോറും 4000 ത്തോളം അപേക്ഷകൾ ലഭിക്കുന്ന ഈ സ്ഥാപനത്തിലെ കേവലം 25 വിദ്യാർത്ഥികൾക്ക് മാത്രമാണ് അഡ്മിഷൻ നൽകാൻ സാധ്യമാകുന്നത്.
എന്നാൽ സ്വന്തമായി കെട്ടിടം നിലവിൽ വരുന്ന കൂടുതൽ ട്രേഡുകൾ അനുവദിക്കുകയും വിദ്യാർത്ഥികൾക്ക് അഡ്മിഷൻ നൽകാനും സാധിക്കും . എംഎൽഎയും മുൻസിപ്പാലിറ്റി മടിയന്തരമായി സ്വീകരിക്കണമെന്ന് അല്ലാത്തപക്ഷം നിരന്തര സമരങ്ങളുമായി മുന്നോട്ടു കടന്നുവരുമെന്ന് പ്രഖ്യാപിച്ചു.
സമരം എഐവൈഎഫ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് അഡ്വ. കെ പി ബിനൂപ് ഉദ്ഘാടനം ചെയ്തു. എഐഎസ്എഫ് ജില്ലാ സെക്രട്ടറി വൈശാഖ് കല്ലാച്ചി , എഐവൈഎഫ് ജില്ലാ എക്സിക്യൂട്ടീവ് സി കെ ബിജിത്ത് ലാൽ, മണ്ഡലം സെക്രട്ടറി കെ വി റാഷിദ് , റെയിൻസ് ലാൽ നരിക്കുനി സിപിഐ ലോക്കൽ സെക്രട്ടറി പി.ടി.സി ഗഫൂർ, സിപിഐ ബ്രാഞ്ച് സെക്രട്ടറി പി കെ റഹീം, ഒ.സി നാസർ, റഷീദ് എം കെ തുടങ്ങിയവർ സംസാരിച്ചു.