Friday, November 22, 2024
spot_imgspot_img
HomeKeralaഇതര സംസ്ഥാന തൊഴിലാളികളുടെ പൊലീസ് വേരിഫിക്കേഷൻ കർശനമാക്കണം: എഐവൈഎഫ്

ഇതര സംസ്ഥാന തൊഴിലാളികളുടെ പൊലീസ് വേരിഫിക്കേഷൻ കർശനമാക്കണം: എഐവൈഎഫ്

തര സംസ്ഥാന തൊഴിലാളികളുടെ പോലീസ് വേരിഫിക്കേഷൻ കർശനമാക്കണമെന്ന് എഐവൈഎഫ് സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു. വെരിഫിക്കേഷന്‍ നടത്താത്ത നിരവധി ഇതര സംസ്ഥാന തൊഴിലാളികളാണ് കേരളത്തിന്റെ വിവിധയിടങ്ങളിലുള്ളത്. ആലുവയിലെ അഞ്ചുവയസ്സുകാരിയുടെ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ള ഇതര സംസ്ഥാന തൊഴിലാളികളെ കണ്ടെത്തേണ്ടത് സര്‍ക്കാര്‍ കൂടുതല്‍ ഗൗരവരതമായി എടുക്കണമെന്ന് എഐവൈഎഫ് ആവശ്യപ്പെട്ടു.

ക്യാമ്പുകളില്‍ കര്‍ശനമായ പരിശോധനയും ക്യാമ്പ് നടത്തിപ്പിനെ കുറിച്ച് കൃത്യമായ മാര്‍ഗരേഖയും ഉണ്ടാക്കണം. ഇതിനായി ബന്ധപ്പെട്ട വിവിധ വകുപ്പുകളുടെ സംയുക്ത സമിതിയെ നിയോഗിക്കണമെന്നും എഐവൈഎഫ് പറഞ്ഞു.

കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ ഇരുന്നോറോളം കൊലപാതക കേസുകള്‍ ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളിലാണ് ഇതര സംസ്ഥാനത്ത് നിന്നുള്ള തൊഴിലാളികള്‍ പ്രതികള്‍ ആയതെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ഈ സാഹചര്യത്തില്‍ പൊലീസ് ക്ലിയറന്‍സ് കര്‍ശനമാക്കണം. ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ കണ്ടെത്തി ജാഗ്രത പുലർത്തണമെന്നും എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എന്‍ അരുണും സെക്രട്ടറി ടി ടി ജിസ്മോനും ആവശ്യപ്പെട്ടു.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares