Thursday, November 21, 2024
spot_imgspot_img
HomeOpinionകേരളത്തെ തകർക്കാനുളള കേന്ദ്ര നീക്കം അനുവദിക്കില്ല; ഡെമോക്രാറ്റിക് സ്ട്രീറ്റുമായി എഐവൈഎഫ്

കേരളത്തെ തകർക്കാനുളള കേന്ദ്ര നീക്കം അനുവദിക്കില്ല; ഡെമോക്രാറ്റിക് സ്ട്രീറ്റുമായി എഐവൈഎഫ്

തേതര ജനാധിപത്യ രാജ്യമായ ഇന്ത്യയെ തീർത്തും ഒരു മത രാഷ്ട്രമാക്കി മാറ്റാനുളള ശ്രമങ്ങളാണ് സംഘപരിവാർ നടപ്പിലാക്കി വരുന്നത്. ഇതിനെ ചെറുത്ത് തോൽപ്പിക്കുമന്നതിനും രാജ്യത്തെ വർ​ഗീയ ഫാസിസ്റ്റ് നയങ്ങൾക്കതിരെയും കേരളത്തെ അവ​ഗണിക്കുന്ന കേന്ദ്ര നയത്തിനെതിരെയും ശക്തമായ പോരാട്ടത്തിനൊരുങ്ങുകയാണ് എഐവൈഎഫ്. ജനുവരി 30, 31 തീയതി ജില്ലാ കേന്ദ്രങ്ങളിൽ കേന്ദ്ര സർക്കാരിന്റെ ഈ നയങ്ങൾക്കെതിരെ ഡെമോക്രാറ്റിക് സ്ട്രീറ്റ് സംഘടിപ്പിക്കുകയാണ് എഐവൈഎഫ്.

എങ്ങനെയും കേരളത്തെ തകർക്കുക എന്നത് മോദി സർക്കാരിന്റെ പ്രഖ്യാപിത നിലപാടായി മാറി കഴിഞ്ഞിരിക്കുകയാണിപ്പോൾ. സാമ്പത്തിക, വികസന മുന്നേറ്റം തടയാൻ ആസൂത്രിതനീക്കം തുടങ്ങിയിട്ട്‌ ഏറെ നാളായി. കേട്ടുകേൾവിയില്ലാത്ത വഴികളിലൂടെ സംസ്ഥാനത്തിന്റെ ധനപരമായ സകലസ്വാതന്ത്ര്യത്തിനും കൂച്ചുവിലങ്ങിട്ട് ക്ഷേമപദ്ധതികളെ ഒന്നടങ്കം ഇല്ലാതാക്കാനാണ്‌ കേന്ദ്രം ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്‌.ക്ഷേമത്തിലും വികസനത്തിലും ആളോഹരി വരുമാനത്തിലും മുന്നിൽ നിൽക്കുന്ന കേരളത്തെ അർഹമായ നികുതിവിഹിതം നിഷേധിച്ചും കടമെടുക്കാനുള്ള പരിധി കുറച്ചും കേന്ദ്രം ശിക്ഷിക്കുകയാണ്‌. സർക്കാർ സാമ്പത്തികപ്രശ്നങ്ങൾ നേരിടുന്നതിന്റെ പ്രധാന കാരണം കേന്ദ്ര സർക്കാരിന്റെ കടുത്തവിവേചനമാണ്‌.

ജനങ്ങളുടെ മനസിലെ ദൈവവിശ്വാസത്തെയും മതവിശ്വാസത്തെയും ആളിക്കത്തിച്ച് ഭൂരിപക്ഷ മതപ്രീണന നയത്തിലൂടെ അധികാരം നിലനിർത്തുവാനുള്ള കേന്ദ്ര സർക്കാരിന്റെ അവസാനത്തെ ശ്രമം മാത്രമാണ് രാമക്ഷേത്ര നിർമ്മാണവും അതിന്റെ ഉദ്ഘാടന ചടങ്ങും. രാജ്യത്തെ ന്യൂനപക്ഷ ജനവിഭാഗമാണ് ഈ ജനാധിപത്യവിരുദ്ധ പ്രവൃത്തിയുടെ ആദ്യ ഇരകൾ. കഴിഞ്ഞ ഏതാനും വർഷങ്ങളായി തുല്യനീതി ലഭിക്കേണ്ട ന്യൂനപക്ഷങ്ങൾക്ക് ഭരണഘടന നൽകുന്ന എല്ലാത്തരം അവകാശങ്ങളും നഷ്ടപ്പെട്ടു എന്നതാണ് വാസ്തവം.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares