Friday, November 22, 2024
spot_imgspot_img
HomeKeralaചരിത്രമായി ഡെമോക്രാറ്റിക് സ്ട്രീറ്റ്

ചരിത്രമായി ഡെമോക്രാറ്റിക് സ്ട്രീറ്റ്

ർഗീയ ഫാസിസത്തിനും കേന്ദ്ര അവഗണനക്കുമെതിരെ എ ഐ വൈ എഫ് ജില്ല കേന്ദ്രങ്ങളിൽ സംഘടിപ്പിച്ച ‘ഡെമോക്രാറ്റിക് സ്ട്രീറ്റ്’കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലിടം നേടിയ യുവജന മുന്നേറ്റമായി മാറി. രാജ്യത്തിന്റെ ജനാധിപത്യവും മതേതരത്വവും സമാനതകളില്ലാത്ത പ്രതിസന്ധികൾ നേരിടുകയും കേരളത്തോടുള്ള കേന്ദ്ര സർക്കാരിന്റെ അവഗണന അതിന്റെ മൂർദ്ധന്യാവസ്ഥയിലായിരിക്കുകയും ചെയ്യുന്ന വർത്തമാന കാലഘട്ടത്തിലാണ് സുചിന്തിതവും ആശയവ്യക്തതയോട് കൂടിയുമുള്ള നിലപാടുകളിൽ അടിയുറച്ച് നിന്ന് കൊണ്ടുള്ള പ്രസ്തുത ക്യാമ്പയിൻ എ ഐ വൈ എഫ് സംഘടിപ്പിച്ചത്.

ആശയ സംവാദങ്ങളും സാംസ്‌കാരിക സമ്മേളനങ്ങളുമടങ്ങുന്ന സംസ്ഥാന വ്യാപകമായുള്ള അനുബന്ധ പരിപാടികളിലൂടെ ‘ഡെമോക്രാറ്റിക് സ്ട്രീറ്റി’ലൂടെ എഐവൈഎഫ് ഉയർത്തിപ്പിടിക്കുന്ന സുശക്തവും സമാനതകളില്ലാത്തതുമായ നിലപാടുകൾ പൊതു സമൂഹത്തിൽ ഇതിനോടകം തന്നെ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു.

കേരളത്തിലാകമാനം ‘ഡെമോക്രാറ്റിക് സ്ട്രീറ്റു’ മായി ബന്ധപ്പെട്ട് മാതൃക പരമായ പ്രവർത്തനങ്ങളാണ് ജില്ല കമ്മിറ്റികൾ നടത്തിയത്.
നൂറു കണക്കിന് എഐവൈഎഫിന്റെ കർമ്മ ധീരരായ പ്രവർത്തകരുടെ നിതാന്ത ജാഗ്രതയോട് കൂടിയുള്ള ദിവസങ്ങളായുള്ള പ്രവർത്തനങ്ങളാണ് ഡെമോക്രാറ്റിക് സ്ട്രീറ്റിന്റെ വിജയത്തിന് നിദാനമായത്.

വിവിധ കമ്മിറ്റികളുടെ നേതൃത്വത്തിൽ വിളംബര ജാഥകൾ സംഘടിപ്പിക്കുകയുണ്ടായി ചില ജില്ല കമ്മിറ്റികൾ സംഘടിപ്പിച്ച കല കായിക മത്സരങ്ങൾ നവ്യാനുഭവമായിരുന്നു. രാജ്യത്തിന്റെ ബഹുസ്വരതയും മത നിരപേക്ഷതയും സംരക്ഷിക്കാനുള്ള മുദ്രാവാക്യം ഉയർത്തിപ്പിടിച്ചു കൊണ്ടുള്ള ‘ഡെമോക്രാറ്റിക് സ്ട്രീറ്റ്’ യുവജന പങ്കാളിത്തത്താൽ എഐവൈഎഫിന്റെ പോരാട്ട ചരിത്രത്തിലെ വിസ്മയമായി മാറിയിരിക്കുകയാണ്.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares