തിരുവല്ല : എഐവൈഎഫ് തിരുവല്ല ടൗൺ മേഖല കമ്മിറ്റിയുടെയും, കുറ്റൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ചക്കുളത്തുകാവ് പൊങ്കാലക്ക് എത്തിച്ചേർന്ന ഭക്തജനങ്ങൾക്ക് ലഘുഭക്ഷണവും പാനീയ വിതരണം നടത്തി. എഐവൈഎഫ് ടൗൺ മേഖലയിൽ നടത്തിയ ലഘുഭക്ഷണ പാനീയ വിതരണം എഐവൈഎഫ് മണ്ഡലം സെക്രട്ടറി വിഷ്ണു ഭാസ്കർ ഉദ്ഘാടനം ചെയ്തു. ടൗൺ മേഖല പ്രസിഡന്റ് ശ്രീവൽസ് തമ്പി, വൈസ് പ്രസിഡന്റ് മനോജ് കൊച്ചുവീട്ടിൽ, സെക്രട്ടറി ലിജു വര്ഗീസ്, ജോയിൻ സെക്രട്ടറി ജിജോ ചാക്കോ, സി പി ഐ ലോക്കൽ കമ്മിറ്റി അംഗം അനിൽ മുത്തൂർ, അരുൺ എന്നിവർ നേതൃത്വം നൽകി.
കുറ്റൂരിൽ നടത്തിയ ലഘുഭക്ഷണ പാനിയ വിതരണത്തിന്റെ ഉത്ഘാടനം മണ്ഡലം ജോയിൻ സെക്രട്ടറി ജിതിൻ ഷാജി നിർവഹിച്ചു.എ ഐ വൈ എഫ് കുറ്റൂർ മേഖല പ്രസിഡന്റ് വിനീത് കെ വി, സെക്രട്ടറി സലേഷ്, മാർട്ടിൻ ബാബു, സി പി ഐ മണ്ഡലം സെക്രട്ടേറിയേറ്റ് അംഗം പി റ്റി ലാലൻ, രാജേന്ദ്രൻ ചിറ്റക്കാട് എന്നിവർ നേതൃത്വം നൽകി.