എഐവൈഎഫ് പരിസ്ഥിതി വരാചരണവും പഠനോപകരണ വിതരണവും ആദിവാസി പുനരധിവാസ മേഖലയായ ആറളം ഫാം ഹയർ സെക്കണ്ടറി സ്കൂളിൽ എഐവൈഎഫ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ വി രജീഷ് ഉദ്ഘാടനം ചെയ്തു. എഐവൈഎഫ് സംസ്ഥാന ജാഥയിൽ സ്വീകരണം കേന്ദ്രങ്ങളിൽ നിന്ന് ലംഭിച്ച പഠനോപകരണങ്ങൾ സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി കെ ടി ജോസ് വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തു.
കെ വി സാഗർ അധ്യക്ഷത കെ ആർ ചന്ദ്രകാന്ത് കെ ബി ഉത്തമ്മൻ പി കെ കരുണാകരൻ ഡോ. രാഖി രാജ് സ്വാഗതം പറഞ്ഞു. സേവ് ഇന്ത്യ മാർച്ചിലെ സ്വീകരണ കേന്ദ്രങ്ങളിൽ നിന്ന് ലംഭിച്ച ലക്ഷകണക്കിന് നോട്ട്ബുക്ക് പെൻസിൽ പേന കുട ബേഗ് കളർ ബുക്ക് തുടങ്ങിയവ നിർധനരായ വിദ്യാർത്ഥികൾ പഠിക്കുന്ന വിദ്യാലയങ്ങളിലേക്ക് എഐവൈഎഫിന്റെ പ്രവർത്തകർ പഠനോപകരണങ്ങൾ എത്തിച്ചു നൽകുന്നുണ്ട്. സംസ്ഥാന ജാഥയുടെ ഭാഗമായി കരുതലിന്റെ രാഷ്ട്രീയത്തിനു പുതിയ മാതൃക കാണിക്കാൻ എഐവൈഎഫിന് കഴിഞ്ഞു.