കരുനാഗപ്പള്ളി: വയനാട് ഉരുൾ പൊട്ടലിൽ വീട് നഷ്ടപ്പെട്ടവർക്ക് എഐവൈഎഫ് സംസ്ഥാന കമ്മിറ്റി നിർമിച്ചു നൽകുന്ന 10 വീടുകളുടെ നിർമ്മാണ ഫണ്ടിലേക്ക് തുക കണ്ടത്തുന്നതിനായി എഐവൈഎഫ് കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച മുണ്ട് ചലഞ്ചിൽ തൊടിയൂർ നിവാസികളായ ബാബു ഉദയം കൊച്ചയ്യത്ത്, അസീസ് കണ്ണമ്പള്ളിൽ, ദിനേശ്കുമാർ – കുമാർ ബ്രിക്സ്, അനീഷ് കർമ്മ പാലാഴി എന്നിവർ പങ്കാളികളാവുകയും, വാങ്ങിയ മുണ്ടുകൾ പത്തനാപുരം ഗാന്ധി ഭവനിലേക്ക് സ്നേഹസമ്മാനമായി നൽകുന്നതിന് എഐവൈഎഫ് ഭാരവാഹികളെ ഏല്പിക്കുകയും ചെയ്തു.
എഐവൈഎഫ് കരുനാഗപ്പള്ളി മണ്ഡലം സെക്രട്ടറി യു കണ്ണൻ പ്രസിഡന്റ് ഷിഹാൻ ബഷി തൊടിയൂർ മേഖലാ സെക്രട്ടറി എം മുകേഷ് എന്നിവർ ചേർന്ന് ഗാന്ധി ഭവൻ കുടുംബാംഗം ശ്രീ.സുരേന്ദ്രന് കൈമാറി. ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് പത്താനാപുരം ഗാന്ധി ഭവനിൽ എഐവൈഎഫ് കൊല്ലം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഗാന്ധി സ്‌മൃതി സംഗമത്തിന്റെ വേദിയിൽ വച്ചാണ് കൈമാറിയത്. സിപിഐ കൊല്ലം ജില്ലാ സെക്രട്ടറി പി എസ് സുപാൽ എംഎൽഎ, എഐവൈഎഫ് ദേശീയ വർക്കിങ് കമ്മിറ്റി അംഗം എസ് വിനോദ് കുമാർ, ഗാന്ധിഭവൻ സ്ഥാപകനും ചെയർമാനുമായ ഡോ:പുനലൂർ സോമരാജൻ, എഐവൈഎഫ് ജില്ലാ സെക്രട്ടറി ടി എസ് നിധീഷ്, പ്രസിഡന്റ് അഡ്വ:വിനീത വിൻസന്റ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ രാജേഷ് ചിറ്റൂർ, ജി എസ് ശ്രീരഷ്മി തുടങ്ങിയവരും വേദിയിൽ സന്നിഹിതരായിരുന്നു. എഐവൈഎഫ് കരുനാഗപ്പള്ളി മണ്ഡലം വൈസ് പ്രസിഡന്റുമാരായ സജിത എസ്, അജാസ് എസ്, കമ്മിറ്റി അംഗങ്ങളായ ജി എസ് കണ്ണൻ, ഷഫീഖ് വൈ പി, അൻസിയ, നിഷാദ് എം, ഷഫീഖ്, റംഷാദ് എന്നിവർ നേതൃത്വം നൽകി.
വയനാട് ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ടവർക്ക് 10 വീടുകൾ നിർമ്മിച്ചു നൽകുന്ന എഐവൈഎഫ് ക്യാമ്പയിന്റെ ഭാഗമായിട്ടാണ് കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റി മുണ്ട് ചലഞ്ച് സംഘടിപ്പിച്ചത്. ലാഭ വിഹിതമായ രണ്ട് ലക്ഷം രൂപ സംസ്ഥാന സെക്രട്ടറി ടി ടി ജിസ്‌മോന് നേരുത്തേ കൈമാറിയിരുന്നു.