എളവള്ളി: വാക പഞ്ചായത്ത് ഗ്രൗണ്ടിന്റെ ശോചനീയാവസ്ഥ പരിഹരിച്ച് കായിക വിനോദങ്ങൾക്ക് സൗകര്യം ഒരുക്കണമെന്ന് എഐവൈഎഫ് എളവള്ളി മേഖല സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സമ്മേളനം ജില്ലാ പ്രസിഡന്റ് ബിനോയ് ഷബീർ ഉദ്ഘാടനം ചെയ്തു.
മേഖലാ പ്രസിഡന്റ് സുജിത്ത് സോമൻ അധ്യക്ഷനായി. മണ്ഡലം സെക്രട്ടറി സാജൻ മുടങ്ങാട്ടിൽ, പ്രസിഡന്റ് സി കെ രമേഷ്, സിപിഐ മണ്ഡലം സെക്രട്ടേറിയേറ്റ് അംഗം ഷാജി കാക്കശ്ശേരി, കമ്മിറ്റിയംഗം ടി സി മോഹനൻ, ലോക്കൽ സെക്രട്ടറി സി കെ ബാബു, പി എം അനീഷ്, അനജ് അനിൽ എന്നിവർ സംസാരിച്ചു. പ്രസിഡന്റായി യദുകൃഷ്ണനെയും സെക്രട്ടറി ആയി പി എം അനീഷിനെയും തിരഞ്ഞെടുത്തു.