Monday, June 16, 2025
spot_imgspot_img
HomeKeralaകരുതലിന്റെ രാഷ്ട്രിയം; ഭിന്നശേഷിക്കാരനായ യുവാവിന് സഹായ ഹസ്തവുമായി എഐവൈഎഫ്

കരുതലിന്റെ രാഷ്ട്രിയം; ഭിന്നശേഷിക്കാരനായ യുവാവിന് സഹായ ഹസ്തവുമായി എഐവൈഎഫ്

തിരുവല്ല: പെരിങ്ങര മൂവിടത്തു പടിയിൽ ശരീരം തളർന്നു വീൽ ചെയറിൽ ലോട്ടറി കച്ചവടം നടത്തുന്ന, ജയൻ, എന്ന യുവാവിന് സഹായ ഹസ്തവുമായി എഐവൈഎഫ് തിരുവല്ല മണ്ഡലം കമ്മിറ്റി.

മഴയും, വെയിലും, നനഞ്ഞാണ്‌ ഭിന്നശേഷിക്കാരനായ ജയൻ എന്ന ലോട്ടറി തൊഴിലാളി കച്ചവടം നടത്തിയിരുന്നത്. കഴിഞ്ഞ ദിവസങ്ങളിലായുണ്ടായ ഉണ്ടായ കനത്ത മഴയിൽ അദ്ദേഹത്തിന് ഉപജീവനം നടത്താൻ ബുദ്ധിമുട്ടുകയായിരുന്നു എന്ന് പ്രദേശവാസികളിൽ നിന്ന് മനസ്സിലാക്കിയ എഐവൈഎഫ് പ്രവർത്തകർ അദ്ദേഹത്തിന് സുഗമമായി ലോട്ടറി വ്യാപാരം ചെയ്യുന്നതിന് കുടയും മറ്റു ആവശ്യസാധനങ്ങളും വാങ്ങി നൽകുകയാരിക്കുന്നു.

എഐവൈഎഫ് തിരുവല്ല മണ്ഡലം കമ്മിറ്റിക്കു വേണ്ടി പുളികീഴ് ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റും സിപഐ പെരിങ്ങര ലോക്കൽ സെക്രട്ടറിയുമായ സ.അനു സി കെ കുട ജയന് കൈമാറി. എഐവൈഎഫ് മണ്ഡലം പ്രസിഡന്റ്‌ സ. അഡ്വ ഡാനിയേൽ തോമസ്, സെക്രട്ടറി സ.വിഷ്ണു ഭാസ്കർ, മണ്ഡലം വൈസ് പ്രസിഡന്റ്‌ സ.ശ്രീവൽസ് തമ്പി, മണ്ഡലം കമ്മിറ്റി അംഗങ്ങളായ സ.ലിജു വർ​ഗീസ്, സ. അഭിലാഷ് എൻ, സ. ജയകുമാർ, സ.മനോജ്‌ കൊച്ചുവീട്ടിൽ, സ.അനിൽ രാജ്, സ.ഗോകുൽ രവി, സ.മിഥുൻ എന്നിവർ നേതൃത്വം നൽകി.

Share and Enjoy !

Shares
youngindia
youngindiahttps://youngindianews.in
Young India is a Professional News Platform. We're dedicated to providing you the truth of reality, with a focus on dependability and News Facts. We're working with passion to dedicate our efforts for the society.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!

Most Popular

Recent Comments

Shares