ശിവഗിരി പദയാത്രികർക്കായി തിരുവല്ല ടൗണിൽ ലഘു ഭക്ഷണ പാനിയ വിതരണം ഒരുക്കി എഐവൈഎഫ്. തിരുവല്ല ടൗൺ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ലഘു ഭക്ഷണ പാനിയ വിതരണം നടത്തിയത്. തിരുവല്ല ടൗണിൽ നടന്ന ഭക്ഷണ വിതരണം സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി അഡ്വ. കെ ജി രതീഷ് കുമാർ ഉദ്ഘാടനം ചെയ്തു. സിപിഐ ജില്ലാ കമ്മിറ്റി അംഗം വിജയമ്മ ഭാസ്കരൻ പങ്കെടുത്തു.
എഐവൈഎഫ് തിരുവല്ല മണ്ഡലം സെക്രട്ടറി വിഷ്ണു ഭാസ്കർ, ടൗൺ മേഖല വൈസ് പ്രസിഡന്റ് മനോജ് കൊച്ചുവീട്ടിൽ, സെക്രട്ടറി ലിജു വർഗീസ്, കമ്മിറ്റി അംഗങ്ങളായ ബിൻസൺ ജോർജ്, ഗോകുൽ രവി, മിഥുൻ രാജ് , സാലു ജോൺ, സിപിഐ പുതുച്ചിറ ബ്രാഞ്ച് കമ്മിറ്റി അംഗം ലീല സദാശിവൻ എന്നിവർ നേതൃത്വം നൽകി.