Friday, November 22, 2024
spot_imgspot_img
HomeKeralaചലച്ചിത്ര അവാർഡ് വിവാദം,മുഖ്യമന്ത്രിക്ക് പരാതി നൽകി എഐവൈഎഫ്

ചലച്ചിത്ര അവാർഡ് വിവാദം,മുഖ്യമന്ത്രിക്ക് പരാതി നൽകി എഐവൈഎഫ്

തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അവാർഡുമായി ബന്ധപ്പെട്ട് ഉയർന്നു വന്നിട്ടുള്ള വിവാദങ്ങൾ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എഐവൈഎഫ് സംസ്ഥാന കമ്മിറ്റി മുഖ്യമന്ത്രിക്കും സാംസ്കാരിക മന്ത്രിക്കും പരാതി നൽകി. അക്കാഡമി ചെയർമാനെതിരെ ജൂറി അംഗങ്ങളായ നേമം പുഷ്പരാജ്, ജെൻസി ഗ്രിഗറി , സംവിധായകൻ വിനയൻ എന്നിവർ ഉന്നയിച്ച ആരോപണങ്ങൾ ഗൗരവമുള്ളതാണെന്നും ഇവർ തെളുവുകൾ ഹാജരാക്കാമെന്നു പറയുന്ന സാഹചര്യത്തിൽ ചലച്ചിത്ര അക്കാഡമിക്ക് പുറത്തു നിന്നും അന്വേഷം നടത്തണമെന്നും എഐവൈഎഫ് ആവശ്യപ്പെട്ടു.
ഗൗതം ഘോഷിൻ്റെ നേതൃത്വത്തിലുള്ള ജൂറിയുടെ അവാർഡ് തീരുമാനം മെച്ചപ്പെട്ടതായിരുന്ന വെന്നും ചെയർമാൻ രഞ്ജിത്തിൻ്റെ പേരിലുണ്ടായ വിവാദങ്ങൾ അതിൻ്റെ ശോഭ കെടുത്തിയെന്നും എഐവൈഎഫ് സംസ്ഥാന പ്രസിഡൻ്റ് എൻ.അരുണ സെക്രട്ടറി ടി. ടി ജിസ്മോൻ എന്നിവർ പറഞ്ഞു.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares