Friday, November 22, 2024
spot_imgspot_img
HomeKeralaവിശപ്പ് രഹിത പരിയാരം പഞ്ചായത്ത്: ഒപ്പം പദ്ധതിയുമായി എഐവൈഎഫ്

വിശപ്പ് രഹിത പരിയാരം പഞ്ചായത്ത്: ഒപ്പം പദ്ധതിയുമായി എഐവൈഎഫ്

തൃശ്ശൂർ: വിശപ്പ് രഹിത പരിയാരം പഞ്ചായത്ത് എന്ന മുദ്രാവാക്യം ഉയർത്തി എഐവൈഎഫ്. എഐവൈഎഫ് പരിയാരം മേഖല സമ്മേളനത്തിന്റെ ഭാ​ഗമായാണ് പദ്ധതി സംഘടിപ്പിക്കുന്നത്. പൈസയില്ലാത്തതിന്റെ പേരിൽ ആരും പട്ടിണി കിടക്കരുത് എന്ന ലക്ഷ്യത്തോടെയാണ് ഓപ്പം എന്ന് പേരിട്ടിരിക്കുന്ന പദ്ധതി സംഘടിപ്പിച്ചിരിക്കുന്നത്.

ഇതിനായി പഞ്ചായത്തിൽ പ്രവർത്തിക്കുന്ന ഏഴ് ഹോട്ടലുകളുെ എഐവൈഎഫിനോടൊപ്പം കൈകോർക്കും. രോഗികൾ , കിടപ്പുരോ​ഗികൾ, ഏകസ്ഥർ, ഭിന്നശേഷിക്കാർ എന്നിവർക്ക് ആവശ്യത്തിനുള്ള ഭക്ഷണം വീട്ടിലെത്തിച്ചു നൽകുന്ന പദ്ധതിയാണ് നടപ്പിലാക്കുന്നത്. പദ്ധതിയുടെ സുഖമമായ നടത്തിപ്പിനായി രൂപീകരിച്ച സംഘടക സമിതിയിൽ കെ ജെ തോമസ് (ചെയർമാൻ) മെൽസൻ ആന്റണി(കൺവീനർ) ബിബിൻ ജോയ്(സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares