ചേലക്കര:എഐവൈഎഫ് ഭഗത് സിംഗ് യൂത്ത് ഫോഴ്സ് ചേലക്കര മണ്ഡലം ക്യാമ്പ് കൊണ്ടാഴിയിൽ സംഘടിപ്പിച്ചു.സാമൂഹിക സേവനത്തിന് സമർപ്പിത യുവത്വം എന്ന മുദ്രാവാക്യം ഉയർത്തി ദുരന്തനിവാരണ സേനക്ക് രൂപം നൽകി.7 മേഖല കമ്മിറ്റികളിൽ നിന്നായി തിരഞ്ഞെടുത്ത 42 യൂത്ത് വളണ്ടിയർമാരാണ് ക്യാമ്പിൽ പങ്കെടുത്തത്.
എഐവൈഎഫ് തൃശ്ശൂർ ജില്ലാ പ്രസിഡന്റ് ബിനോയ് ഷബീർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവൽക്കരണ സദസ്സിൽ പഴയന്നൂർ സിവിൽ എക്സൈസ് ഓഫീസർ ബി. ഷമീർ ക്ലാസ്സ് നയിച്ചു.
എക്സൈസ് പ്രിവന്റീവ് ഓഫീസർ എം കെ ബിനു സന്നിഹിതനായിരുന്നു മണ്ഡലം പ്രസിഡന്റ് വി കെ പ്രവീൺ അധ്യക്ഷത വഹിച്ച യോഗത്തിൽ മണ്ഡലം സെക്രട്ടറി കെ എസ് ദിനേഷ്, സിപിഐ ചേലക്കര മണ്ഡലം സെക്രട്ടറിയേറ്റ് അംഗങ്ങളായ കെ ആർ സത്യൻ, ശ്രീജ സത്യൻ, കൊണ്ടാഴി ലോക്കൽ സെക്രട്ടറി ജെയ്സൺ മത്തായി, മണ്ഡലം കമ്മിറ്റി അംഗങ്ങളായ മധു ആനന്ദ്, എസ് ദീപ, പി എം ഷറഫുദ്ധീൻ തുടങ്ങിയവർ സംസാരിച്ചു.
അത്യാഹിത ഘട്ടങ്ങളിൽ പ്രഥമ ശ്രുശ്രൂഷ നൽകുന്നതിനും പ്രളയ-പ്രകൃതി ദുരന്തങ്ങളിൽ സ്വീകരിക്കേണ്ട മുൻകരുതലുകളും, രക്ഷാപ്രവർത്തനങ്ങളെ സംബന്ധിച്ച് മായന്നൂർ ചെറുവത്തൂർ മെഡിക്കൽസിലെ ഡോ. നിജോ ഫ്രാൻസിസ് (എംബിബിഎസ്,എംഡി) പരിശീലന ക്ലാസുകൾ നയിച്ചു.
സ്വയം പ്രതിരോധം ആർജ്ജിക്കുന്നതിന്റെ ഭാഗമായി സ്വീകരിക്കേണ്ട മുൻകരുതലകളെ കുറിച്ച് കരാട്ടെ മാസ്റ്റർ ജോയ് സെബാസ്റ്റ്യൻ ക്ലാസ് നയിച്ചു.യൂത്ത് ഫോഴ്സ് മണ്ഡലം ക്യാപ്റ്റനായി പി ആർ.കൃഷ്ണകുമാർ വൈസ് ക്യാപ്റ്റൻമാരായി എസ് അബ്ബാസ്,മനീഷ് എന്നിവരെ തെരഞ്ഞെടുത്തു.