Thursday, November 21, 2024
spot_imgspot_img
HomeOpinionഒരൊറ്റ കുറിപ്പിൽ ഒതുക്കാൻ പറ്റുമോ എഐവൈഎഫിനെ…

ഒരൊറ്റ കുറിപ്പിൽ ഒതുക്കാൻ പറ്റുമോ എഐവൈഎഫിനെ…

സ്വാതന്ത്ര്യലബ്ധിക്ക് ശേഷവും ഇന്ത്യയ്ക്ക് ഒരു സംഘടിത യുവജന പ്രസ്ഥാനമില്ലാത്തതിന്റെ അഭാവം വല്ലാതെ നിഴലിക്കപ്പെട്ടു.യുവജനങ്ങളുടെ അവകാശങ്ങൾ പലപ്പോഴും ഹനിക്കപ്പെടുന്നതും അവരുടെ അഭിപ്രായങ്ങൾ ഉന്നയിക്കാൻ ഒരു ഏകീകൃത ഇടമില്ലാത്തതും ഒരു ദേശീയ പ്രശ്നമായി തന്നെ മാറി. അങ്ങനെയാണ് രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ ഭിന്നിച്ചു കിടന്ന വിവിധ യുവജന സംഘടനകൾ ചേർന്ന് ഒരു സംഘടിത യുവജന പ്രസ്ഥാനത്തിന് രൂപം നൽകുകയെന്ന ആശയത്തിലേക്ക് എത്തുന്നത് .

ഇന്ത്യൻ വിപ്ലവ ബോധത്തിന് ഒരു നാവീന രൂപം നൽകിയ അനശ്വര രക്തസാക്ഷി ഭഗത് സിംഗ്, ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ തീജ്വാലയിൽ രൂപം നൽകിയ രാജ് ഗുരുവിന്റെയും,സുഗ് ദേവിന്റെയും ചന്ദ്രശേഖർ ആസാദിന്റെയും രക്തസാക്ഷിത്വത്താൽ അനശ്വരമായ യുവജന സമര സംഘടന. “നൗ ജവാൻ ഭാരത് സഭ” അടക്കം ഇതിന്റെ മുൻനിരക്കാരായിരുന്നു എന്നതും ചരിത്രമാണ് . പിന്നീട് രാജ്യം സാക്ഷ്യം വഹിച്ചത് സന്ധിയില്ലാത്ത യുവജന മുന്നേറ്റങ്ങളുടെ ഒരു നീണ്ട പരമ്പരയ്ക്കായിയുന്നു .

എഐവൈഎഫിന്റെ സഗാരികമായ സമര ചരിത്രം കേവലം ഒരു കുറിപ്പിൽ രചിച്ച് തീർക്കാൻ സാധിക്കുന്നതല്ല. ഇന്ത്യൻ ജനാധിപത്യം നിലനിൽക്കുന്ന കാലത്തോളം സ്മരിക്കപ്പെടുന്നതാവും 18 വയസിൽ വോട്ടവകാശം വേണമെന്നാവശ്യപ്പെട്ട് ഈ സംഘടന നടത്തിയ നിരന്തരമായ സമരങ്ങൾ. തൊഴിൽ അല്ലെങ്കിൽ തൊഴിലില്ലായ്മ വേതനം എന്ന മുദ്രാവാക്യം ഉയർത്തി തൊഴിലിനുവേണ്ടി നടത്തിയ സമരങ്ങൾ എണ്ണമറ്റതാണ്. തൊഴിൽ അല്ലെങ്കിൽ ജയിൽ എന്ന മുദ്രാവാക്യം ഇന്ത്യൻ യുവത്വത്തെ ത്രസിപ്പിച്ച പ്രക്ഷോഭങ്ങൾക്കാണ് തിരികൊളുത്തിയത്. 1979ൽ ആരംഭിച്ച് 1984 വരെ നീണ്ടുനിന്ന സമരപരമ്പരകൾ. വ്യത്യസ്തങ്ങളായ പോരാട്ടങ്ങൾ. രാജ്യം ശ്രദ്ധിച്ച യുവജനസമരമായിരുന്നു തൊഴിൽ അല്ലെങ്കിൽ ജയിൽ സമരം. രാസ്താ-രോഘോ, സേവ് ഇന്ത്യ ചെയ്ഞ്ച് ഇന്ത്യ, ആസാദി കാ ജാഗരൺ, ഹമാരാ ഭവിഷ്യ ഹമാര ഭാരത്, ദേശീയ ഐക്യ ദീപമാല, ദേശീയ ലോങ് മാർച്ചുകൾ പാർലമെന്റ് രാജ് ഭവൻ മാർച്ചുകൾ, പഞ്ചാബിൽ വർഗീയ-വിഘടനവാദികൾക്കെതിരെ പോരാടുന്ന ധീര ദേശാഭിമാനികളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടന്ന രക്ത പ്രതിജ്ഞ, ബാബറി മസ്ജിദ്-രാമജൻമഭൂമി തർക്കം രൂക്ഷമായപ്പോൾ നടന്ന സമര ചരിത്ര സംഗമം, മാനവ മൈത്രീ സംഗമം, സ്‌നേഹമതിൽ, എക്കാലത്തെയും പോരാട്ട ചരിത്രത്തിലെ തിളങ്ങുന്ന ഏടായ വനിതാമാർച്ച് തുടങ്ങി പതിനായിരങ്ങളും ലക്ഷങ്ങളും അണിനിരന്ന ആയിരക്കണക്കിന് പ്രക്ഷോഭങ്ങൾക്കാണ് എഐവൈഎഫ് രാജ്യത്ത് നേതൃത്വം നൽകിയത്.

സഖാവ് ജയപ്രകാശ് ഉൾപ്പെടെയുള്ള നിരവധി രക്തസാക്ഷിത്വങ്ങൾ. പഞ്ചാബിൽ ഖാലിസ്ഥാൻ ഭീകരവാദികളോട് ഏറ്റുമുട്ടി രക്തസാക്ഷിത്വം വരിച്ച 89 എഐവൈഎഫ് സഖാക്കൾ. പൊലീസിന്റെ ഭീകരമായ മർദനങ്ങൾ ഏറ്റുവാങ്ങി തലയോടും തോളെല്ലും തകർന്ന നൂറുകണക്കിന് സഖാക്കളുടെ ചോരവീണ് കുതിർന്ന മണ്ണിൽ നിന്ന് അടിപതറാതെ ഇപ്പോഴും എഐവൈഎഫ് ഇൻക്വിലാബിന്റെ ഈരടികൾ ഉയർത്തുന്നു. ദേശീയ-സാർവദേശീയ പ്രശ്‌നങ്ങളിൽ സുചിന്തിതവും ആശയവ്യക്തതയോടുകൂടിയും നിലപാടുകൾ സ്വീകരിച്ച എഐവൈഎഫ് വിയറ്റ്‌നാമിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇന്ത്യൻ തെരുവുകളിൽ ഉയർത്തിയ മുദ്രാവാക്യമാണ് മേരാ നാം വിയറ്റ്‌നാം തേരാ നാം വിയറ്റ്‌നാം എന്നത്. ലോകത്തേത് മണ്ണിലും നടക്കുന്ന ജനാധിപത്യ ധ്വംസനങ്ങൾക്കും ഭീകരവാദത്തിനും എതിരായി ശബ്ദം ഉയർത്താൻ എഐവൈഎഫ് ഉണ്ട്.
രാജ്യത്തെ യുവാക്കളുടെ സിരകളിൽ ആവേശം വിതറിയ “തൊഴിൽ അല്ലെങ്കിൽ ജയിൽ ” സമരം ഇന്ത്യയുടെ ഗ്രാമങ്ങളും,നഗരങ്ങളും ഒരേ മനസ്സോടെ ഏറ്റെടുത്ത ഐതിഹാസിക പോരാട്ടം.

” സേവ് ഇന്ത്യ ചെയ്ഞ്ച് ഇന്ത്യ “എന്ന മുദ്രാവാക്യമുയർത്തി രണ്ട് തവണ ഇന്ത്യയൊട്ടാകെ ലോങ് മാർച്ച് സംഘടിപ്പിച്ച ഏക പ്രസ്ഥാനം . ഇന്നും വലുതെന്നു മേനിനടിക്കുന്നവർക്കൊന്നും ഇത്തരമൊരു സമര ചരിത്രം അവകാശപ്പെടാൻ കഴിയില്ല എന്നതും ശ്രദ്ധേയമാണ്. ആ ചരിത്ര താളുകളിലേക്ക് പുതിയ ഒരു അദ്ധ്യായം കൂടി എഴുതി ചേർക്കപ്പെടാൻ ഒരുങ്ങുകയാണ് എഐവൈഎഫ്. വർ​ഗീയ ഫാസിസ്റ്റ് ശക്തിക്കൾക്കെതിരെയും തൊഴിലിനു വേണ്ടി പോരാടുന്ന യുവത്വത്തിന് വേണ്ടിയും എഐവൈഎഫ് വീണ്ടും തെരുവിലേക്ക് ഇറങ്ങുകയാണ് . ഒരുമിച്ച് നടക്കാം വർഗീയതക്കെതിരെ ഒന്നായി പൊരുതാം തൊഴിലിനു വേണ്ടി എന്ന മുദ്രാവാക്യമുയർത്തി മെയ് മാസത്തിലെ കനത്ത ചൂടു വകവയ്ക്കാതെ എഐവൈഎഫ് കേരളമാകെ നടക്കാൻ പോവുകയാണ്. ആ നടത്തത്തിന്റെ മാറ്റൊലികൾ കേവലം അറബിക്കടലിനോട്‌ ചേർന്നു കിടക്കുന്ന ഒരു കുഞ്ഞു സംസ്ഥാനത്തിൽ മാത്രമല്ല അലയടിക്കാൻ പോകുന്നത്. രാജ്യത്തെ സ്നേഹിക്കുന്ന ഓരോ മനുഷ്യനും, ഓരോ ജനാധിപത്യ വിശ്വാസിയും, ഓരോ മതേതര മനസ്സും ഈ മുദ്രാവാക്യം ഏറ്റുവിളിക്കും. ഈ മുദ്രാവാക്യത്തിലൂടെ കേരളം മുന്നേ നടക്കും, പിന്നാലെ ഇന്ത്യ നടക്കും

പ്രകൃതിക്കും മനുഷ്യനും മണ്ണിനും വേണ്ടി നിലകൊള്ളുന്ന സമര യൗവ്വനങ്ങളുടെ പ്രസ്ഥാനം. അധികാരത്തിൽ എത്തുന്ന പാർട്ടിയുടെ കൊടിയുടെ നിറം നോക്കി നിലപാടുകളിൽ വെള്ളം ചേർക്കാത്തവരുടെ പ്രസ്ഥാനം. ഈ സമകാലിക കാലത്ത് പല യുവജന സംഘടനകളും ചില പാർട്ടികളുടെ പോഷക സംഘടനകൾ മാത്രമായി മാറുമ്പോഴും എഐവൈഎഫിനെ വ്യത്യാസ്ഥമാക്കുന്നത് ഈ നിലപാടുകൾ തന്നെയാണ്.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares