തൃശ്ശൂർ: ഇന്ത്യയിലെ ആദ്യ സംഘടിത യുവജന പ്രസ്ഥാനമായ എഐവൈഎഫിന്റെ 64-ാം സ്ഥാപകദിനം ആഘോഷമാക്കി നാട്ടിക മണ്ഡലം കമ്മിറ്റി.മണ്ഡലത്തിലെ വിവിധ യൂണിറ്റ്,മേഖല കേന്ദ്രത്തിൽ പതാക ഉയർത്തി. ജില്ലാ വൈസ് പ്രസിഡൻ്റ് വൈശാഖ് അന്തിക്കാട് ധീര രക്തസാക്ഷികളുടെ സ്മൃതിയുറങ്ങുന്ന അന്തിക്കാട് രക്തസാക്ഷി സ്മാരകത്തിലും, ജില്ലാ കമ്മിറ്റി അംഗം എം.ജെ.സജൽകുമാർ പെരിങ്ങോട്ടുകര കെ.പി.പ്രഭാകരൻ സ്മാരകത്തിലും, ജില്ലാ കമ്മിറ്റി അംഗം സംഗീത മനോജ് താന്ന്യം വടക്ക് എൻ.സി.ശങ്കരൻ സ്മാരകത്തിലും പതാക ഉയർത്തി.
തുടർന്ന് പെരിങ്ങോട്ടുകര ബ്ലോക്ക് പഞ്ചായത്തിനു കീഴിലുള്ള കാരുണ്യ സദനത്തിൽ ഉച്ചഭക്ഷണം നൽകി.തൃപ്രയാർ – നാട്ടിക പ്രദേശങ്ങളിൽ തെരുവിൽ ഒറ്റപ്പെട്ട സഹോദരങ്ങൾക്കും, വൃദ്ധജനങ്ങൾക്കും എ.ഐ.വൈ.എഫ് പ്രവർത്തകർ ഭക്ഷണം വിതരണം ചെയ്തു.സി.പി.ഐ മണ്ഡലം സെക്രട്ടിയേറ്റ് അംഗം സി.കെ.കൃഷ്ണകുമാർ പങ്കെടുത്തു.മണ്ഡലം കമ്മിറ്റി വൈസ് പ്രസിഡൻ്റ് ജിഹാസ്, എക്സിക്യൂട്ടീവ് അംഗം ഗുലാബ് ചന്ദ്, മണ്ഡലം കമ്മിറ്റി അംഗങ്ങളായ സുബിൻ നാസർ, കെ.എസ്.ഉണ്ണികൃഷ്ണൻ, അജിത്ത് നമ്പി എന്നിവർ നേതൃത്വം നൽകി.