ആലപ്പുഴ: എഐവൈഎഫ് സ്ഥാപക ദിനമായ ഇന്ന് ജില്ലയിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. നൂറുകണക്കിന് യൂണീറ്റ് മേഖല കേന്ദ്രങ്ങളിൽ പതാകകൾ ഉയർന്നു.പതാക ഉയർത്തലിന് ശേഷം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന സി കെ ചന്ദ്രപ്പൻ രക്തദാന സന്നദ്ധ സേനയിലേക്ക് അംഗങ്ങളെ ചേർക്കുന്ന ക്യാമ്പയിൻ പുരോഗമിക്കുന്നു.
ആയിരക്കണക്കിന് യുവതി യുവാക്കൾ ആണ് ഇതിനോടകം ഗൂഗിൾ ഫോം വഴി ബ്ലഡ് ഡൊണേഷൻ ഫോറത്തിൽ അംഗങ്ങൾ ആയത്.രാവിലെ ആലപ്പുഴ ജില്ലാ കോടതി മേഖലയിൽ കൊറ്റകുളങ്ങര യൂണീറ്റ് കേന്ദ്രത്തിൽ ജില്ലാ സെക്രട്ടറി സനൂപ് കുഞ്ഞുമോൻ പതാക ഉയർത്തി.തുടർന്ന് സി കെ ചന്ദ്രപ്പൻ ബ്ലഡ് ഡൊണേഷൻ ഫോറത്തിലേക്ക് ചേർന്ന് കൊണ്ട് മേഖല പ്രസിഡന്റും നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സണുമായ ആർ വിനീത മേഖലയിലെ ആദ്യ അംഗമായി.
ജില്ലാ എക്സി.അംഗം ബി ഷംനാദ്,മണ്ഡലം പ്രസിഡന്റ് നിജു തോമസ്,മേഖല സെക്രട്ടറി പ്രമോദ് തുടങ്ങിയവർ പങ്കെടുത്തു.വൈകിട്ട് ചേർത്തല സൗത്ത് മണ്ഡലത്തിലെ പതിനൊന്നാം മൈലിൽ ജില്ലാ പ്രസിഡന്റ് ബൈരഞ്ജിത്ത് പതാക ഉയർത്തി.ചേർത്തല ടൗണിൽ സി കെ കുമാരപണിക്കർ സ്മാരകത്തിന് മുന്നിൽ സംസ്ഥാന കമ്മിറ്റി അംഗം സി എ അരുൺകുമാർ പതാക ഉയർത്തി.
ചാരുംമൂട് നൂറനാട് ടൗണിൽ സംസ്ഥാന കമ്മിറ്റി അംഗം അനു ശിവൻ പതാക ഉയർത്തും.വിവിധ കേന്ദ്രങ്ങളിൽ ജില്ലാ സഹഭാരവാഹികൾ,എക്സിക്യുട്ടീവ് അംഗങ്ങൾ മണ്ഡലം,മേഖല,യൂണീറ്റ് ഭാരവാഹികൾ പരിപാടികൾക്ക് നേതൃത്വം നൽകുന്നു.