മഹാത്മഗാന്ധിയുടെ 155-ാം ജന്മദിനത്തിൽ ഗാന്ധി സ്മൃതി സംഗമവുമായി എഐവൈഎഫ്. ഇന്ന് എഐവൈഎഫ് സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി സ്മൃതി സംഗമം സംഘടിപ്പിക്കും.സ്വതന്ത്ര്യ സമരപോരാട്ട ചരിത്രങ്ങളിൽ ഗാന്ധി എന്ന ആദർശ രൂപത്തെ അപ്പാടെ മായ്ച്ച് കളഞ്ഞ് സവാക്കറിനേ പോലുള്ള രാജ്യദ്രോഹികളെ വിശുദ്ധനാക്കാനുള്ള ആർഎസ്എസ് സംഘപരിവാർ അജണ്ടകൾ തുടങ്ങിയിട്ട് കാലമേറെയായി.
ഗോഡ്സെയുടെയും സവാക്കറിന്റെയും ചുവടുപിടിച്ച് കേന്ദ്രം ഭരിക്കുന്ന എൻഡിഎ സർക്കാർ വളച്ചോടിക്കുന്ന ചരിത്ര സത്യങ്ങൾക്കുനേരെ എഐവൈഎഫ് ഉയർത്തുന്ന പ്രതിരോധമാണ് ഗാന്ധി സ്മൃതി സംഗമം. മതമുയർത്തിപ്പിടിച്ച് മോദി കേന്ദ്രം ഭരിക്കുന്ന കാലത്ത് മതേതരത്വം സംരക്ഷിക്കാൻ തെരുവു വീഥികളിൽ സമരമുഖങ്ങളുമായി എഐവൈഎഫ് അണിനിരക്കും എന്നതിനു ഉദാഹരണമായിരിക്കും നാളെ നടക്കുന്ന ഗാന്ധി സ്മൃതി സംഗമം. സംസ്ഥാനത്ത് ജില്ലാ കമ്മിറ്റികൾ നിർദ്ദേശിച്ചിരിക്കുന്ന കേന്ദ്രങ്ങളിൽ നടക്കുന്ന പരിപാടിയിൽ നൂറുകണക്കിനു എഐവൈഎഫ് പ്രവർത്തകർ പങ്കാളികളാകും.