Thursday, November 21, 2024
spot_imgspot_img
HomeKeralaരക്തദാന ക്യാമ്പ്, ഫുട്ബോൾ ടൂർണമെന്റ്: സഖാവ് ഷെരീഫിന്റെ ഓർമ്മയിൽ ഒത്തുകൂടി എഐവൈഎഫ്

രക്തദാന ക്യാമ്പ്, ഫുട്ബോൾ ടൂർണമെന്റ്: സഖാവ് ഷെരീഫിന്റെ ഓർമ്മയിൽ ഒത്തുകൂടി എഐവൈഎഫ്

മണ്ണാർക്കാട്: കുമരംപുത്തൂരിലെ രാഷ്ട്രീയ സാമൂഹിക രം​ഗത്തെ നിറസാനിധ്യമായിരുന്ന ടി കെ ഷെരീഫിന്റെ മൂന്നാം ചരമവാർഷികത്തിനു മുന്നോടിയായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ച് എഐവൈഎഫ്. എഐവൈഎഫ് മണ്ണാർക്കാട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് കുമരംപുത്തൂർ വട്ടമ്പലം ജിഎൽപി സ്കൂളിൽ രക്‌തദാന ക്യാമ്പ് സംഘടിപ്പിച്ചത്.ഫെബ്രുവരി 3 നാണ് ടി കെ ഷെരീഫ് അനുസ്മരണദിനം. അതിനു മുന്നോടിയായി നടത്തിയ രക്തദാന ക്യാമ്പ് സിപിഐ സംസ്ഥാന കൗൺസിൽ അംഗം ജോസ് ബേബി ഉദ്ഘാടനം ചെയ്തു.

എല്ലാ സാമൂഹിക രം​ഗത്തും തന്റെതായ വ്യക്തിത്വം ഉയർത്തിപിടിച്ച് പ്രവർത്തിച്ച സഖാവായിരുന്നു ഷെരീഫെന്ന് ജോസ് ബേബി പറഞ്ഞു. അകാലത്തിലുണ്ടായ അദ്ദേഹത്തിന്റെ വിയോ​ഗം എഐവൈഎഫിനും കമ്മ്യൂണിസ്റ്റ് പാർട്ടിക്കും വലിയ നഷ്ടം തന്നെയാണ്. അദ്ദേഹത്തിന്റെ സ്മരണ കുമരംപുത്തൂരിലെ ജനങ്ങളുടെ മനസ്സുകളിൽ എന്നു ഉയർത്തിപ്പിടിക്കുന്നതിനു വേണ്ടി എഐവൈഎഫ് നടത്തുന്ന പ്രവർത്തനം വളരെ പ്രശംസനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഷെരീഫ് കാണിച്ചുതന്ന സാമൂഹിക പ്രവർത്തനങ്ങളുടെ മാതൃക എല്ലാവരുടെയും ഓർമകളിലുണ്ട്. അത് വീണ്ടും വീണ്ടും ജനമനസുകളിലേക്കെത്തിക്കാൻ എഐവൈഎഫ് പ്രവർത്തകർക്ക് സാധിക്കട്ടെയെന്നും ജോസ് ബേബി പറഞ്ഞു.

താലൂക്ക് ആശുപത്രിയുടെ സഹകരണത്തോടെ നടന്ന ക്യാമ്പിൽ അമ്പതിലധികം എഐവൈഎഫ് പ്രവർത്തകരും ഷെരീഫിനെ ഇഷ്ടപ്പെടുന്ന നാട്ടുകാരും പങ്കെടുത്തു. എഐവൈഎഫ് ജില്ലാ പ്രസിഡന്റ് പി നൗഷാദ്, പാർട്ടി മണ്ഡലം സെക്രട്ടറി പാലോട് മണികണ്ഠൻ, എഐവൈഎഫ് മണ്ഡലം സെക്രട്ടറി സി ജയൻ, പ്രസിഡന്റ് രസ്ജീഷ്, സംഘാടക സമിതി കൺവീനർ ടി പി മുസ്തഫ, ചെയർമാൻ എ കെ അബ്ദുൽ അസീസ്, എഐവൈഎഫ് കുമാരമ്പുത്തൂർ മേഖലാ സെക്രട്ടറി ഷമീർ ടി കെ, മേഖലാ പ്രസിഡന്റ് അരുൺ പടിഞ്ഞാറേതിൽ, വാർഡ് മെമ്പർമാരായ രുഗ്മിണി, പി അജിത്ത്, എഐവൈഎഫ് മണ്ണാർക്കാട് മണ്ഡലം കമ്മിറ്റി അം​ഗമായ സരുൺ തുടങ്ങിയവർ ക്യാമ്പിൽ പങ്കെടുത്ത് സംസാരിച്ചു.

ഷെരീഫിന്റെ അനുസ്മരണത്തോടനുബന്ധിച്ച് എഐവൈഎഫ് കുമരംപുത്തൂർ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുന്തപ്പുഴ ബ്രിച്ചെസ് ടർഫിൽ സെവൻസ് ഫുട്ബോൾ ടൂർണമെന്റും സംഘടിപ്പിച്ചു. വിവിധ പ്രദേശങ്ങളിൽ നിന്നായി 16 ടീമുകൾ മാറ്റുരച്ച ടൂർണമെന്റിൽ വൈസിസി പാറശ്ശേരി ജേതാക്കളായി. എഐവൈഎഫ് എടേരം സ്പോൺസർ ചെയ്ത ബ്ലാക്ക് ഏയ്‌സസ്‌ രണ്ടാം സ്ഥാനവും നേടി.

ടൂർണമെന്റ് സിപിഐ മണ്ഡലം സെക്രട്ടറി പാലോട് മണികണ്ഠൻ ഉദ്ഘാടനം ചെയ്തു. എഐവൈഎഫ് മണ്ഡലം സെക്രട്ടറി സി ജയൻ, പ്രസിഡന്റ് രസ്ജീഷ്, സംഘാടക സമിതി കൺവീനർ ടി പി മുസ്തഫ, ചെയർമാൻ എ കെ അബ്ദുൽ അസീസ്, എഐവൈഎഫ് കുമരമ്പുത്തൂർ മേഖലാ സെക്രട്ടറി ഷമീർ ടി കെ, മേഖലാ പ്രസിഡന്റ് അരുൺ പടിഞ്ഞാറേതിൽ, വാർഡ് മെമ്പർ പി അജിത്ത്, എഐവൈഎഫ് മണ്ണാർക്കാട് മണ്ഡലം കമ്മിറ്റി അം​ഗം സരുൺ എന്നിവർ പങ്കെടുത്തു.

ജേതാക്കൾക്കുള്ള ട്രോഫിയും സമ്മാന തുകയും സിപിഐ ജില്ലാ കമ്മിറ്റി അംഗം വി രവിയും കുമരംപുത്തൂർ സർവീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡണ്ട്‌ രമേഷ് നാവായത്തും വിതരണം ചെയ്തു.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares