തിരുവല്ല: എഐവൈഎഫ് തിരുവല്ല ടൗൺ മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ നഗരസഭപരിധിയിലെ കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണണം എന്ന് ആവശ്യപ്പെട്ടു തിരുവല്ല വാട്ടർ അതോറിറ്റി അസ്സി.എഞ്ചിനീയർ ശ്രീ. രാംജിത് കൃഷ്‌ണന് നിവേദനം നൽകി. നഗരസഭാപരിധിയിലെ പൊട്ടിക്കിടക്കുന്ന പെപ്പെ് ലൈനുകൾ അടിയന്തരമായി നന്നാക്കി ജലലഭ്യത ഉറപ്പുവരുത്തണം എന്നും ആവശ്യപ്പെട്ടു.
എഐവൈഎഫ് തിരുവല്ല ടൗൺ മേഖല കമ്മിറ്റി സെക്രട്ടറി സ. വിഷ്ണു ഭാസ്കർ, ജോയിൻ സെക്രട്ടറി സ. ലിജു വര്ഗീസ് എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്. പരാതിയിമേൽ അടിയന്ദിര നടപടി സ്വീകരിക്കാം എന്ന ഉറപ്പ് ലഭിച്ചു. അതേസമയം, തിരുവല്ല നഗരസഭാപരിധിയിൽ കുടിവെള്ളക്ഷാമം രൂക്ഷമായിക്കൊണ്ടിരിക്കുകയാണെന്നും പലയിടത്തും പെപ്പെ്ലൈൻ പൊട്ടിക്കിടന്ന് കുടിവെള്ളം ഒലിച്ചുപോകുകയാണെന്നും ഇതുമൂലം നഗരസഭയിൽ കുടിവെള്ളം ലഭിക്കുന്നില്ല. അതുപോലെ, രാത്രിസമയങ്ങളിൽ മാത്രമാണ് മിക്കയിടങ്ങളിലും ജലം ലഭിക്കുന്നത്. അധികാരികൾ ഇടപെട്ട് നഗരസഭാപരിധിയിലെ കുടിവെളള ക്ഷാമത്തിന് എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്ന് എഐവൈഎഫ് തിരുവല്ല ടൗൺ മേഖല കമ്മിറ്റി നേരത്തെ ആവശ്യപ്പെട്ടിരുന്നു.
എഐവൈഎഫ് ടൗൺ മേഖല പ്രസിഡന്റ് ശ്രീവൽസ് തമ്പി യുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മേഖല സെക്രട്ടറി വിഷ്ണു ഭാസ്കർ , ജോയിൻ സെക്രട്ടറി ലിജു വര്ഗീസ്, കമ്മിറ്റി അംഗങ്ങളായ ബിൻസൺ ജോർജ് , സാലു ജോൺ എന്നിവർ പ്രസംഗിച്ചു.