കോട്ടയം: കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ കങ്ങഴ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ജോലി സമയം പാലിക്കാതെ താമസിച്ചെത്തിയ പഞ്ചായത്ത് സെക്രട്ടറി ഉള്‍പ്പടെയുള്ള വിവിധ ജീവനക്കാര്‍ക്ക് മേഖല കമ്മറ്റിയുടെ നേതൃത്വത്തില്‍ ലഡ്ഡു വിതരണം നടത്തുകയും സമയ ക്ലിപ്തത പാലിക്കാതെ മുന്നോട്ട് പോകുന്നത് മൂലം സാധാരണ ജനതക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചു ബോധവത്കരണം നടത്തുകയും ചെയ്തു.
ഇടതുപക്ഷ ജനാധിപത്യ മുന്നണി പഞ്ചായത്ത് ഭരിക്കുന്ന സമയത്ത് പോലും ജനങ്ങള്‍ക്ക് ഇത്തരത്തില്‍ ഒരവസ്ഥ നേരിടേണ്ടതായി വരുന്നതില്‍ വ്യാപകമായ പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ ആണ് ഇത്തരത്തില്‍ ഒരു പ്രതിഷേധവുമായി മുന്നോട്ട് വന്നതെന്നും, ഇനിയും ഇത്തരത്തില്‍ ഉള്ള പ്രവണതകള്‍ ഉണ്ടായാല്‍ തുടര്‍ സമരവുമായി മുന്നോട്ട് പോകുമെന്നും മണ്ഡലം ജോയിന്റ് സെക്രട്ടറി ഷാനവാസ് പറഞ്ഞു. മേഖല സെക്രട്ടറി റെസീബ്, പ്രസിഡന്റ് ശിവകാന്ത്, അഭിമന്യു തുടങ്ങിയവര്‍ നേതൃത്വം നല്കി.