Tuesday, December 3, 2024
spot_imgspot_img
HomeKeralaസംസ്ഥാനത്ത് സ്കൂളുകൾ നാളെ തുറക്കും; ഒരുക്കങ്ങൾക്ക് പിന്തുണയേകി എഐവൈഎഫ്

സംസ്ഥാനത്ത് സ്കൂളുകൾ നാളെ തുറക്കും; ഒരുക്കങ്ങൾക്ക് പിന്തുണയേകി എഐവൈഎഫ്

തിരുവല്ല: പുതിയ അധ്യയന വർഷത്തിൽ സ്കൂൾ കുട്ടികളെ വരവേൽക്കാൻ കറ്റോട് ഇരുവള്ളിപ്ര ഗവണ്മെന്റ് എൽ പി സ്കൂൾ ക്ലാസ്സ്മുറികളും പരിസരവും എഐ‌വൈഎഫ് തിരുവല്ല ടൗൺ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പെയിന്റിംഗ് ചെയ്യുകയും , ശുചീകരിക്കുകയും ചെയ്തു.

ശുചീകരണ പരിപാടിയുടെ ഉദ്ഘാടനം സിപിഐ ടൗൺ ലോക്കൽ കമ്മിറ്റി സെക്രട്ടറി സുരേഷ് പി ജി നിർവഹിച്ചു. എ ഐ വൈ എഫ് ടൗൺ മേഖല സെക്രട്ടറി വിഷ്ണു ഭാസ്കർ സ്വാഗതം ആശംസിച്ചു. ജോയിൻ സെക്രട്ടറി ലിജു വർഗീസ്‌ കൃതജ്ഞത പറഞ്ഞു.

ഇരുവള്ളിപ്ര ഗവണ്മെന്റ് എൽ പി സ്കൂൾ പ്രധാന അധ്യാപിക മൈമുന ടീച്ചർ ,വിശ്വനാഥൻ എന്നിവർ പ്രസംഗിച്ചു . ടൗൺ മേഖല പ്രസിഡന്റ് ശ്രീവൽസ് തമ്പി ,കമ്മിറ്റി അംഗങ്ങളായ ബിൻസൺ ജോർജ് , മനോജ് കൊച്ചുവീട്ടിൽ, ചന്ദ്രേഷ് , ജ്യോതിഷ് ജോയ് എന്നിവർ നേതൃത്വം നൽകി.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares