ചേലക്കര: കാഴ്ച നഷ്ടപ്പെടുന്ന അസുഖമുള്ള ചേലക്കര സ്വദേശി പിസി.രാഹുലിന്റെ ഏറ്റവും വലിയ ആഗ്രഹം കാഴ്ച മുഴുവനായും മറയുന്നതിന് മുൻപേ പരമാവധി പുസ്തകം വായിക്കണമെന്നാണ്. കാഴ്ച പരിമിതി മറികടന്ന് അനവധി പുസ്തകങ്ങളാണ് ഇതിനോടകം വായിച്ചുതീർത്തത്. പുസ്തകങ്ങൾ വായിക്കാനുള്ള രാഹുലിന്റെ താൽപര്യം മുൻനിർത്തി വായന ദിനത്തിൽ എഐവൈഎഫ് സ്നേഹ സമ്മാനവുമായി കഥകളും കവിതകളും അടങ്ങുന്ന പുസ്തകങ്ങൾ കൈമാറി.
എഐവൈഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചേലക്കരയിൽ വെച്ച് എഐവൈഎഫ് മണ്ഡലം സെക്രട്ടറി വികെ.പ്രവീൺ പുസ്തക സമാഹാരം രാഹുലിന് കൈമാറി എഐവൈഎഫ് ചേലക്കര മണ്ഡലം പ്രസിഡണ്ട് പിആർ.കൃഷ്ണകുമാർ,മണ്ഡലം വൈസ് പ്രസിഡണ്ട് പിഎസ്.ശ്രീദാസ്, മണ്ഡലം കമ്മിറ്റി അംഗം വികെ.പ്രശാന്ത്, മേഖല കമ്മിറ്റി അംഗം രാംപ്രസാദ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.