തിരൂർ: വര്‍ഷങ്ങളായി കാടു പിടിച്ച് ഉപയോഗശൂന്യമായി കിടന്നിരുന്ന പൊതുകുളവും അതിന്റെ പരിസരങ്ങളും എഐവൈഎഫ് ഭഗത് സിംഗ് യൂത്ത് ഫോഴ്സ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വൃത്തിയാക്കി. മലപ്പുറം തിരൂർ ആതവനാട് പഞ്ചായത്തിലെ 16-ാം വാര്‍ഡിലെ ഇപികെ നഗറിലെ പൊതുകുളവും അതിന്റെ പരിസരങ്ങളുമാണ് വൃത്തിയാക്കിയത്. കാടുകള്‍ വെട്ടിമാറ്റിയും കുളം ശുചീകരിക്കുകയും ചെയ്തു.
ഒട്ടേറെ പേര്‍ക്ക് വേനല്‍ക്കാലത്തും വര്‍ഷക്കാലത്തും കുളിക്കാനും മറ്റും ആശ്രയമായിരുന്ന കുളം കുറെ കാലമായി പാമ്പുകളുടെയും മറ്റു ജീവികളുടെയും കേന്ദ്രമായിരുന്നു. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് യൂത്ത് ഫോഴ്സ് അംഗങ്ങളായ അഭിലാഷ് സികെ സര്‍ഫുദ്ദീന്‍, എകെ അനീഷ്, പി റഷീദ്, ഇപി ശ്രീഹരി,പി ഹംസക്കുട്ടി തുടങ്ങിയവര്‍ ശുചീകരണ പ്രവർത്തനങ്ങൾക്കൾക്ക് നേതൃത്വം നൽകി.