തിരുവനന്തപുരം : പ്രതിപക്ഷ – മാധ്യമ നുണപ്രചരണങ്ങൾക്കെതിരെ കേരളത്തിൽ പ്രതിരോധം ഉയർത്തേണ്ട സമയം അതിക്രമിച്ചുവെന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുൺ. എഐവൈഎഫ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി പാളയം രക്തസാക്ഷി മണ്ഡപത്തിനു മുന്നിൽ നടത്തിയ ജനകീയ പ്രതിരോധം ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചില മാധ്യമങ്ങൾ റേറ്റിങ്ങിനു വേണ്ടി എന്തും ചെയ്യും എന്നൊരു അവസ്ഥ വന്നിട്ടുണ്ട്. ആ സ്ഥിതി അത്യന്തം അപലപനീയവും അപകടകരവുമാണ്. ഈ സമീപനം മാധ്യമങ്ങൾ തിരുത്തിയേ മതിയാകൂ. ജനാധിപത്യ ക്രമത്തിന്റെ നെടുംതൂണുകൾക്ക് പിഴവുകളുണ്ടായാൽ അത് ചൂണ്ടിക്കാണിക്കാനും ജനങ്ങളെ ബോധ്യപ്പെടുത്താനും ക്രിയാത്മക നിലപാട് സ്വീകരിക്കേണ്ട മാധ്യമ ങ്ങൾ ഇന്ന് റേറ്റിങ്ങിനു വേണ്ടി വാർത്തകൾ ചമയ്ക്കുന്നു. അത്തരത്തിൽ വാർത്തകൾ ചമയ്ക്കുന്നതിൻ്റെ ഫലമായി നാട് അരക്ഷിതാ വസ്ഥയിലേക്ക് പോകും. ഈ അപകടകരമായ സ്ഥിതിയ്ക്ക് മാറ്റം വന്നേ മതിയാകൂ എന്നും എൻ അരുൺ പറഞ്ഞു.
ലോകം മുഴുവൻ പുകഴ്ത്തിയ ദുരിതാശ്വാസ പ്രവർത്തനമാണ് കേരളം കാഴ്ചവച്ചത്. എന്നാൽ കേരളത്തിൻ്റെ പ്രവർത്തനങ്ങളെ മോശമാക്കുന്ന സമീപനമാണ് മാധ്യമങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടായത്. റേറ്റിങ്ങിനുവേണ്ടിയും ഇടതു വിരുദ്ധതയുടെ പേരിലും ലോകത്തിനു മുന്നിൽ കേരളത്തിനെ അപമാനിച്ചു. ഇത്തരത്തിൽ തെറ്റിദ്ധാരണ പടർത്തുന്ന വാർത്തകൾ പരത്തുന്ന മാധ്യമങ്ങൾക്കെതിരെ സർക്കാർ നടപടി സ്വീകരിക്കണമെന്നും എൻ അരുൺ പറഞ്ഞു. എഐവൈഎഫ് ജില്ലാ പ്രസിഡൻ്റ് കണ്ണൻ എസ് ലാൽ അധ്യ ക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ആദർശ് കൃഷ്ണ സ്വാഗതം പറ ഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗം അൽജിഹാൻ, എഐഎസ്എഫ് ജില്ലാ സെക്രട്ടറി പി എസ് ആൻന്റസ്, പ്രസിഡന്റ് അബ്ദള്ളക്കുട്ടി, ജില്ലാ വൈസ് പ്രസിഡൻ്റ് ശരൺ ശശാങ്കൻ, ജില്ലാ എക്സിക്യൂട്ടീവ് അംഗം ശിൽപ എന്നിവർ സംസാരിച്ചു. എഐവൈഎഫ് സംസ്ഥാന കമ്മിറ്റി അംഗം എ ജി അനുജ നന്ദി പറഞ്ഞു.