Friday, November 22, 2024
spot_imgspot_img
HomeKeralaസി ഡി രാജേഷ് ചികിത്സ സഹായ ഫണ്ട്: 100 രൂപ ചലഞ്ച് വിജയം; തുക കൈമാറി...

സി ഡി രാജേഷ് ചികിത്സ സഹായ ഫണ്ട്: 100 രൂപ ചലഞ്ച് വിജയം; തുക കൈമാറി എഐവൈഎഫ്

വാടാനപ്പള്ളി: സി ഡി രാജേഷ് ചികിത്സ സഹായ ഫണ്ടിലേക്ക് തുക കണ്ടെത്തുന്നതിന് വേണ്ടി എഐവൈഎഫ് വാടാനപ്പള്ളി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച 100 രൂപ ചലഞ്ചിലൂടെ സ്വരൂപിച്ച തുക എഐവൈഎഫ് തൃശൂർ ജില്ല സെക്രട്ടറി പ്രസാദ് പാറേരി സിഡി രാജേഷിന് കൈമാറി.

എഐവൈഎഫ് വാടാനപ്പള്ളി മേഖല സെക്രട്ടറി എ ബി ബിജീഷ് നേതൃത്വത്തിലായിരുന്നു തുക കൈമാറിയത്. മണ്ഡലം സെക്രട്ടറി സാജന്‍, പ്രസിഡന്റ് സി കെ രമേഷ്, സിപിഐ മണ്ഡലം കമ്മിറ്റി അംഗം അഷ്റഫ് വലിയകത്ത്, സജീഷ്, സന്ദീപ്, രാജേഷ്, തുടങ്ങിയവര്‍ പങ്കെടുത്തു. ഫണ്ട് സമാഹരണത്തിൽ പങ്കാളികളായ എല്ലാവർക്കും കമ്മിറ്റിയുടെ പേരില്‍ നന്ദി രേഖപ്പെടുത്തുന്നതായും ഇനിയും അദ്ദേഹത്തിന്റെ ചികിത്സക്ക് തുക കണ്ടെത്താന്‍ കഴിയാവുന്ന എല്ലാവരും തുടര്‍ന്നും സഹായിക്കണമെന്ന് എഐവൈഎഫ് വാടാനപ്പള്ളി മേഖല കമ്മിറ്റി ആവശ്യപ്പെട്ടു.

മുന്‍കാല എഐവൈഎഫ് പ്രവര്‍ത്തകനും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എൽസി മെമ്പറുമായ സി ഡി രാജേഷ് കഴിഞ്ഞ ഒരു വര്‍ഷത്തോളമായി അദ്ദേഹത്തിന്റെ വൃക്കകള്‍ പ്രവർത്തന രഹിതമായി ഡയാലിസിസ് ചെയത് വരികയായിരുന്നു. തുടക്കത്തിൽ ഒരു ജനകീയ ചികിത്സ സഹായ സമിതി രൂപീകരിച്ച് ചികിത്സക്ക് വേണ്ട പകുതിയോളം തുക കണ്ടെത്തിയിരുന്നു ബാക്കിയുള്ള തുക കൂടി സമാഹരിക്കുന്നതിന്റെ ഭാ​ഗമായാണ് എഐവൈഎഫ് വാടാനപ്പള്ളി മേഖല സമ്മേളനത്തില്‍ കമ്മിറ്റി “100 രൂപ ചലഞ്ച് ഏറ്റെടുക്കാന്‍ തീരുമാനിച്ചത്.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares