തിരുവനന്തപുരം: വയനാട് പുനരധിവാസത്തിനായി വിവിധ ചലഞ്ചുകളിലൂടെ എഐവൈഎഫ് സമാഹരിച്ച ഒരു കോടി രൂപ മുഖ്യമന്ത്രി പിണറായി വിജയന് സംസ്ഥാന പ്രസിഡന്റ് എൻ അരുണും സെക്രട്ടറി ടി ടി ജിസ്മോനും കൈമാറി.
മന്ത്രിമാരായ ജി ആർ അനിൽ, പി പ്രസാദ്, ജെ ചിഞ്ചുറാണി എന്നിവർ സന്നിഹിതരായിരുന്നു. തുടർന്ന് നടന്ന പൊതുയോഗം ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി ആർ അനിൽ ഉദ്ഘാടനം ചെയ്തു. എൻ അരുൺ അധ്യക്ഷനായി.
സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ, ടി ടി ജിസ്മോൻ, സിപിഐ സം സ്ഥാന കൗൺസിൽ അംഗം അരുൺ കെ എസ്, എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി പി കബീർ, പ്രസിഡന്റ് ആർ എസ് രാഹുൽ രാജ്, എഐവൈഎഫ് സംസ്ഥാന ജോയിൻ്റ് സെക്രട്ടറി എസ് വിനോദ്കുമാർ, അനുജ എ ജി, എച്ച് അൽ ജിഹാൻ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ആദർശ് കൃഷ്ണ സ്വാഗതവും ജില്ലാ പ്രസിഡന്റ് കണ്ണൻ എസ് ലാൽ നന്ദിയും പറഞ്ഞു.