Friday, November 22, 2024
spot_imgspot_img
HomeKeralaഐആർഇ ഖനനം; ജനകീയ സമരസമിതി നടത്തുന്ന അനിശ്ചിതകാല സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എഐവൈഎഫ്

ഐആർഇ ഖനനം; ജനകീയ സമരസമിതി നടത്തുന്ന അനിശ്ചിതകാല സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എഐവൈഎഫ്

കരുനാഗപ്പള്ളി: നഗരസഭാ പരിധിയായ അയണിവേലികുളങ്ങരയിൽ ഐആർഇ നടത്തുന്ന കരിമണൽ ഖനനത്തിന് എതിരെ അയണിവേലികുളങ്ങര ജനകീയ സമരസമിതി നടത്തുന്ന അനിശ്ചിതകാല സമരത്തിന് എഐവൈഎഫ് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. പീടികമുക്കിൽ നിന്നും ആരംഭിച്ച ഐക്യദാർഢ്യ റാലിയും സായാഹ്ന സമ്മേളനവും ജില്ലാ സെക്രട്ടറി എസ് വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു.

മണ്ണിനേയും മനുഷ്യനെയും സംരക്ഷിക്കുകയാണ് ഏതൊരു പൊതു മേഖലാ സ്ഥാപനവും ചെയ്യേണ്ടത്. എന്നാൽ മനുഷ്യന്റെ ജനവാസ കേന്ദ്രത്തിൽ എല്ലാ എതിർപ്പുകളെയും അവഗണിച്ച് ഐആർഇ നടത്തുന്ന ആശാസ്ത്രീയ ഖനനത്തിന് എതിരെ ജനങ്ങൾ നടത്തുന്ന സമരത്തോട് എഐവൈഎഫ് ഐക്യപ്പെടുന്നതായി ജില്ലാ സെക്രട്ടറി അഭിപ്രായപ്പെട്ടു.

സമരം ആരംഭിച്ചു 43 ദിവസം പിന്നിട്ടിട്ടും ഐആർഇ ചർച്ചയ്ക്ക് പോലും തയ്യാറാകുന്നില്ല എങ്കിൽ ജനപ്രതിനിധികൾ ഉൾപ്പടെയുള്ള അധികൃതർ മൗനം വെടിയണമെന്നും വരും ദിവസങ്ങളിൽ ഐആർഇ കേന്ദ്രത്തിലേക്ക് ഉൾപ്പടെ എഐവൈഎഫ് മാർച്ച് സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കാതെ ഖനനം തുടരുന്നത് ശക്തമായി എതിർക്കപ്പെടേണ്ടതാണെന്നും, ശാസ്ത്രീയമായ പഠനം ഇക്കാര്യത്തിൽ നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

മുൻ നഗരസഭാ കൗൺസിലർ സാബു അധ്യക്ഷത വഹിച്ചു. ജനകീയ സമരസമിതി കൺവീനർ ജഗത് ജീവൻ ലാലി സ്വാഗതം പറഞ്ഞു. എഐവൈഎഫ് മണ്ഡലം സെക്രട്ടറി യു കണ്ണൻ, പ്രസിഡന്റ് ഷിഹാൻ ബഷി എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു.അഖിൽ ആർ, അജാസ് എസ് പുത്തൻപുരയിൽ, മനോജ് എം, അൻസർ ജമാൽ എം, സജിത എസ്, എം ഡി അജ്മൽ, സഹദ് എസ്, ജിഷ്ണു കുട്ടൻ, മുകേഷ്, നിഷാദ്, അശ്വതി പ്രസന്നൻ, അമർജിത്ത്, തനുജ ഷാനവാസ്, ഷഫീഖ്, ശാലിനി, സിയാദ്, വിഷ്ണു, കണ്ണൻ, ദിനേഷ്, അഖിൽ എ കുമാർ തുടങ്ങിയവർ റാലിക്ക് നേതൃത്വം നൽകി.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares