വള്ളത്തോൾ നഗർ: എഐവൈഎഫ് തൃശ്ശൂർ ജില്ലാ ക്യാമ്പ് മാർച്ച് 4,5 തീയതികളിൽ ചെറുതുരുത്തിയിൽ വച്ച് നടക്കും. അതിന്റെ ഭാഗമായി ക്യാമ്പിന്റെ വിജയകരമായ നടത്തിപ്പിനായുള്ള സംഘാടകസമിതി രൂപീകരിച്ചു.ചെറുതുരുത്തി സിറ്റി കമ്മ്യൂണിറ്റി ഹാളിൽ നടന്ന യോഗം സിപിഐ തൃശ്ശൂർ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ് ഉദ്ഘാടനം ചെയ്തു.
എഐവൈഎഫ് ചേലക്കര മണ്ഡലം പ്രസിഡന്റ് വി കെ പ്രവീൺ അധ്യക്ഷത വഹിച്ചു. എഐവൈഎഫ് ജില്ലാ സെക്രട്ടറി പ്രസാദ് പാറേരി ജില്ലാ ക്യാമ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിച്ചു. ജില്ലാ പ്രസിഡന്റ് ബിനോയ് ഷബീർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ടി പി സുനിൽ, വി കെ വിനീഷ്, ജില്ലാ കമ്മിറ്റി അംഗം അനില വിജീഷ്, എഐഎസ്എഫ് ജില്ലാ സെക്രട്ടറി കെ എ അഖിലേഷ്, സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ ടി പ്രദീപ്കുമാർ, എം ആർ സോമനാരായണൻ, ഇ എം സതീശൻ, സിപിഐ ചേലക്കര മണ്ഡലം സെക്രട്ടറി അരുൺ കാളിയത്ത്, അസിസ്റ്റന്റ് സെക്രട്ടറി പി ശ്രീകുമാരൻ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം ശ്രീജ സത്യൻ തുടങ്ങിയവർ സംസാരിച്ചു.
യോഗത്തിൽ എഐവൈഎഫ് ചേലക്കര മണ്ഡലം സെക്രട്ടറി കെഎസ് ദിനേഷ് സ്വാഗതവും സിപിഐ വള്ളത്തോൾ നഗർ ലോക്കൽ കമ്മിറ്റി സെക്രട്ടറി എം യു മൊയ്തീൻകുട്ടി നന്ദിയും പറഞ്ഞു. രണ്ട് ദിവസങ്ങളിലായി നടക്കുന്ന ജില്ലാ ക്യാമ്പിൽ 15 മണ്ഡലം കമ്മിറ്റികളിൽ നന്നായി 160 ഓളം പ്രതിനിധികൾ പങ്കെടുക്കും.
രക്ഷാധികാരികൾ: കെകെ.വത്സരാജ്, ഇഎം.സതീശൻ എംആർ.സോമനാരായണൻ,ടി.പ്രദീപ് കുമാർ
കൺവീനർ: കെ എസ് ദിനേഷ്
ചെയർമാൻ: അരുൺ കാളിയത്ത്
ട്രഷറർ: എം യു മൊയ്ദീൻ കുട്ടി