ആലപ്പുഴ: മാവേലിക്കര പാർലമെന്റ് മണ്ഡലം ഇടതുപക്ഷ ജനാധിപത്യം മുന്നണി സ്ഥാനാർത്ഥി സി എ അരുൺകുമാറിന് തെരഞ്ഞെടുപ്പിൽ കെട്ടിവെയ്ക്കാനുള്ള തുക എഐവൈഎഫ് ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൈമാറി. ജില്ലാ പ്രസിഡന്റ് ബൈരഞ്ജിത്ത് സെക്രട്ടറി സനൂപ് കുഞ്ഞുമോൻ എന്നിവർ ചേർന്ന് തുക കൈമാറി.
സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി വി സത്യനേശൻ, എഐവൈഎഫ് സംസ്ഥാന കമ്മിറ്റി അംഗം ആർ അഞ്ജലി ജില്ലാ ജോയിന്റ് സെക്രട്ടറി എം കണ്ണൻ,വൈസ് പ്രസിഡന്റ് ഷമീറ ഹാരിസ്,നേതാക്കളായ ബി ഷംനാദ്,നിജു തോമസ്,ബ്രൈറ്റ് എസ് പ്രസാദ്,ദിനിൽ ആർ,റജീന സെൽവി,പി കെ ബൈജു,സംഗീത ഷംനാദ് തുടങ്ങിയവർ പങ്കെടുത്തു.