വയനാട്ടിലെ മുണ്ടക്കൈ, അട്ടമല, ചൂരൽമല എന്നിവിടങ്ങളിലാണ് ഏറെ നാശമുണ്ടാക്കിയ ഉൾപ്പൊട്ടലിൽ രക്ഷാപ്രവർത്തനത്തിനു രംഗത്തിറങ്ങാൻ ആഹ്വാനം ചെയ്ത് എഐവൈഎഫ്. എഐവൈഎഫ് സംസ്ഥാന കമ്മിറ്റിയാണ് രക്ഷാപ്രവർത്തനത്തിനായി ഭഗത്സിങ് യൂത്ത്ഫോഴ്സിന്റെ പ്രവർത്തകരോട് രംഗത്തിറങ്ങാൻ ആഹ്വാനം ചെയ്തത്.
രക്ഷപ്രവർത്തനത്തിൽ ഏർപ്പെടാനും അപകടത്തിൽപെട്ട് ആശുപത്രിയിലെത്തിക്കുന്നവർക്ക് രക്തം ഉൾപ്പെടെയുള്ള സഹായങ്ങൾ ലഭ്യമാക്കാനും ഭഗത്സിങ് യൂത്ത് ഫോഴിസിന്റെ പ്രവർത്തകർക്ക് സാധിക്കണമെന്നും എഐവൈഎഫ് സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്.