വയനാടിൻ്റെ അതിജീവനത്തിനായി എഐവൈഎഫ് നിർമ്മിച്ചു നൽകുന്ന 10 വീടിന്റെ നിർമ്മാണത്തിലേക്ക് തലയോലപ്പറമ്പ് മണ്ഡലം കമ്മിറ്റി ആക്രി ചലഞ്ചിലൂടെ സമാഹരിച്ച ആദ്യഘട്ട തുക ജില്ലാ കമ്മിറ്റി ഏറ്റുവാങ്ങി. തലയോലപ്പറമ്പ് മണ്ഡലം പ്രസിഡൻ്റ് മാത്യൂസ് ദേവസ്യയിൽ നിന്നും സിപിഐ ജില്ലാ കമ്മിറ്റി ഓഫീസിൽ വച്ചാണ് എഐവൈഎഫ് ജില്ലാ പ്രസിഡന്റ് കെ രഞ്ജിതും സെക്രട്ടറി ഷമ്മാസ് ലത്തീഫും തുക ഏറ്റുവാങ്ങിയത്. സിപിഐ ജില്ലാ അസി.സെക്രട്ടറി ജോൺ വി ജോസഫ്, എഐവൈഎഫ് സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അജിത്ത് വാഴൂർ, കെ കെ രാജേഷ്, ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.
ചലഞ്ചിലൂടെ സമാഹാരിച്ച തുകയുടെ ആദ്യഘട്ടം ആഗസ്റ്റ് 20 മുതല്‍ 25 വരെ ഏറ്റുവാങ്ങും.സംസ്ഥാന സെക്രട്ടറിയും പ്രസിഡന്റും മണ്ഡലങ്ങളില്‍ വന്ന് ഏറ്റുവാങ്ങും.