Friday, April 11, 2025
spot_imgspot_img
HomeKeralaഎഐവൈഎഫ് സെൻട്രൽ റെയിൽവേ സ്റ്റേഷൻ മാർച്ചും ധർണയും നടത്തി

എഐവൈഎഫ് സെൻട്രൽ റെയിൽവേ സ്റ്റേഷൻ മാർച്ചും ധർണയും നടത്തി

തിരുവനന്തപുരം: എഐവൈഎഫ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സെൻട്രൽ റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു. മോഡൽ സ്കൂൾ ജം​ഗ്ഷനിൽ നിന്നും ആരംഭിച്ച മാർച്ച് സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി അരുൺ കെ എസ് ഉദ്ഘാടനം ചെയ്തു.

കേരളത്തോടുള്ള റെയിൽവേ അവഗണനയ്ക്കെതിരെ ശക്തമായ പ്രക്ഷോഭം അനിവാര്യമാണെന്നും വികസനത്തെ തുരങ്കംവയ്ക്കുന്ന സമീപനമാണ് കേന്ദ്രസർക്കാരും കേരളത്തിലെ ബിജെപി നേതാക്കന്മാരും സ്വീകരിക്കു ന്നതെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം റെയിൽവേ വികസനം യാഥാർത്ഥ്യമാക്കുന്നതിന് തിരുവനന്തപുരം എം പി പരാജയപ്പെട്ടു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എഐവൈഎഫ് ജില്ലാ പ്രസിഡന്റ് ആദർശ് കൃഷ്ണ അധ്യക്ഷതവഹിച്ചു.

ജില്ലാ സെക്രട്ടറി ആർ എസ് ജയൻ സ്വാഗതം പറഞ്ഞു. എഐഎസ്എഫ് ജില്ലാ സെക്രട്ടറി ശരൺ ശശാങ്കൻ അഭിവാദ്യം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് കണ്ണൻ എസ് ലാൽ നന്ദി പറഞ്ഞു.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares