കരുനാഗപ്പള്ളി: താലൂക് കേന്ദ്രീകരിച്ച് ശ്രീധരീയം ഓഡിറ്റോറിയത്തിൽ നടന്ന കരുതലും കൈത്താങ്ങും പരാതി പരിഹാര അദാലത്തിൽ പ്രവർത്തിച്ച് എഐവൈഎഫ് ഹെല്പ് ഡെസ്ക്ക് നൂറ് കണക്കിന് ആളുകൾക്ക് സഹായകരമായി. മന്ത്രി ജെ ചിഞ്ചു റാണി, എ എം ആരിഫ് എംപി, നഗരസഭ ചെയർമാൻ കോട്ടയിൽ രാജു തുടങ്ങിയവർ ഹെല്പ് ഡെസ്ക്ക് സന്ദർശിച്ചു.
എഐവൈഎഫ് മണ്ഡലം സെക്രട്ടറി യു കണ്ണൻ, പ്രസിഡന്റ് ഷിഹാൻ ബഷി, രശ്മി അംജിത്ത്, അജാസ് എസ് പുത്തൻപുരയിൽ, എം ഡി അജ്മൽ, ശാലിനി ആർ, ദേവിക, ദുർഗ്ഗ പ്രസന്നൻ, അഞ്ജന എസ്, ജിത്തു ആർ ബി, മാധു ആർ എന്നിവർ നേതൃത്വം നൽകി.