കൊല്ലം കോർപ്പറേഷൻ പരിധിയിലെ പുന്തലത്താഴം ഡിവിഷനിൽ വെള്ളം കയറിയതിനെ തുടർന്ന് ക്യമ്പിലേക്കെത്തിയവർക്ക് സഹായവുമായി എഐവൈഎഫ് രംഗത്ത്. എഐവൈഎഫ് പാലത്തറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ദുരിതാശ്വാസ ക്യാമ്പിലേക്ക് ആവശ്യമായ ആഹാര സാധനങ്ങളും പായ, ബെഡ്ഷീറ്റ് തുടങ്ങിയവ വിതരണം ചെയ്തത്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്തമഴയിൽ നിരവധി വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് നൂറോളം പേരെ വിമലാഹ്യദയ സ്കൂളിലെ ദുരുതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയിരുന്നു.
എഐവൈഎഫ് കൊല്ലം ഈസ്റ്റ് മണ്ഡലം പ്രസിഡൻ്റ് എസ് സൂരജ് ക്യാമ്പിന്റെ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥന് അവശ്യ സാധനങ്ങൾ കൈമാറി. തുടർന്നുള്ള ദിവസങ്ങളിൽ പരമാവധി സഹായങ്ങൾ ഉണ്ടാകുമെന്നും എഐവൈഎഫ് വ്യക്തമാക്കി. ഡിവിഷൻ കൗൺസിലർ പ്രിജി, ഹരിലാൽ, മുജീബ്, എസ്.കെ വിനോദ് , ജ്യോതിഷ്, അനസ് എന്നിവർ നേതൃത്വം നൽകി.