ഈരാറ്റുപേട്ട: ഗാന്ധിജയന്തി ദിനത്തിൽ ഈരാറ്റുപേട്ട തൈപ്പറമ്പ് കോളനിയിലെ നിർധനരായ കുടുംബത്തിനു സഹായമായി എഐവൈഎഫ് ഈരാറ്റുപേട്ട മേഖല കമ്മിറ്റി. നിർധനരായ കുടുംബത്തിനു പുതിയ വീട് നിർമ്മിച്ച് നൽകാമെന്നറിയിച്ച് ഒരു ചാരിറ്റബിൾ ട്രസ്റ്റ് രംഗത്തെത്തിയിരുന്നു. പുതിയ വീട് പണിയുന്നതിനു മുന്നോടിയായി അപകടാവസ്ഥയിലുള്ള വീട് പൊളിച്ചുമാറ്റുന്നതിനായി കുടുംബം എഐവൈഎഫിനെ സമീപിക്കുകയായിരുന്നു.
ഈരാറ്റുപേട്ട മേഖല കമ്മിറ്റിയുടെ നിർദ്ദേശ പ്രകാരം ഭഗത് സിംഗ് യൂത്ത് ഫോഴ്സ് ഉടൻതന്നെ അവിടെ എത്തുകയും വേണ്ട പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു. ശക്തമായ മഴയെ പോലും അവഗണിച്ചാണ് ഭഗത് സിംഗ് യൂത്ത് ഫോഴ്സിന്റെ പ്രവർത്തകർ സന്നദ്ധപ്രവർത്തനങ്ങളിലേർപ്പെട്ടത്.