കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന് പോയിന്റ് ഓഫ് കോൾ (പി.ഒ.സി.) പദവി നൽകണമെന്നാവശ്യപ്പെട്ട് എഐവൈഎഫ് സംഘടിപ്പിക്കുന്ന എയർപോർട്ട് മാർച്ച് നാളെ. എഐവൈഎഫ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് എയർപോർട്ട് മാർച്ച് സംഘടിപ്പിക്കുക. മാർച്ച് കണ്ണൂരിൽ നിന്ന് ആരംഭിച്ച് മട്ടന്നൂർ എയർപോർട്ടിലേക്ക് എത്തിച്ചേരും. കണ്ണൂർ, കാസർകോട്, വയനാട്, കോഴിക്കോട് ജില്ലയുടെ ഭൂരിഭാഗം പ്രദേശങ്ങൾക്കും, പ്രയോജനകരമായ കണ്ണൂർ എയർപോർട്ട് കൂർഗ്, മൈസൂർ, മംഗലാപുരം എന്നിവിടങ്ങളിൽ യാത്രക്കാരുടെ ബദൽ എയർപോർട്ട് കൂടിയാണ്.
എയർപോർട്ടിന് പോയിന്റ് ഓഫ് കോൾ ലഭ്യമാകാത്തതു കാരണം ഉത്തര മലബാറിലെ ജനങ്ങളുടെ യാത്രാവശ്യങ്ങൾ നിറവേറ്റുന്നതിനും ലഭ്യത അനുസരിച്ചുള്ള ചരക്ക് നീക്കം നടത്തുന്നതിനും യാത്രക്കാർ ബുദ്ധിമുട്ടനുവഭവിക്കുകയാണ് .” പോയിന്റ് ഓഫ് കോൾ പദവി “ലഭിച്ചാൽ മാത്രമേ വിദേശ വിമാന കമ്പനികൾക്ക് കണ്ണൂരിൽ നിന്നും സർവീസുകൾ നടത്തുവാൻ കഴിയുകയുള്ളൂ .