Saturday, November 23, 2024
spot_imgspot_img
HomeKeralaഎഐവൈഎഫ് ഇടുക്കി ജില്ലാ ക്യാമ്പ് സമാപിച്ചു

എഐവൈഎഫ് ഇടുക്കി ജില്ലാ ക്യാമ്പ് സമാപിച്ചു

കുമളി: രണ്ട് ദിവസങ്ങളായി കുമളി ഹോളിഡേ ഹോമിൽ വെച്ച് നടന്നു വന്നിരുന്ന എഐവൈഎഫ് ജില്ലാ ക്യാമ്പ് സമാപിച്ചു. എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോൻ സംഘടന രേഖ അവതരിപ്പിച്ചു.

തുടർന്ന് സംഘടന, സംഘാടനം, സംഘടന ചരിത്രം എന്ന വിഷയത്തിൽ എഐവൈഎഫ് മുൻ ദേശീയ കൗൺസിൽ അംഗം പ്രശാന്ത് രാജനും ഓർമ, മറവി, കലാപം, നവ മാധ്യമ രംഗത്തെവെല്ലുവിളികൾ എന്ന വിഷയത്തിൽ മാധ്യമ പ്രവർത്തകൻ ഉന്മേഷ് ശിവ രാമനും ക്ലാസുകൾ നയിച്ചു.

ക്യാമ്പിനോടനുബന്ധിച്ച് നിലവിലുള്ള എക്സിക്യൂട്ടീവ് അംഗങ്ങൾക്ക് പുറമെ സന്തോഷ് വയലുംകര, സുനിൽകുമാർ സുരേഷ്, വിപിൻ സി വി എന്നിവരെയും ജില്ലാ വൈസ് പ്രസിഡന്റുമാരായി സനീഷ് ചന്ദ്രൻ, വി എം കണ്ണൻ എന്നിവരെയും പുതിയതായി തെഞ്ഞെടുത്തു.

കഴിഞ്ഞ ദിവസം ആരംഭിച്ച ക്യാമ്പിൽ എഐവൈഎഫ് ഇടുക്കി ജില്ലാ പ്രസിഡൻ്റ് അഡ്വ. വി.എസ് അഭിലാഷ് പതാക ഉയർത്തി. രക്തസാക്ഷി പ്രമേയം ഭവ്യാ കണ്ണനും, അനുശോചന പ്രമേയം സുരേഷ് പള്ളിയിടിയും അവതരിപ്പിച്ചു തുടർന്ന് പ്രതിനിധി സമ്മേളനം എഐവൈഎഫ് സംസ്ഥാന പ്രസിഡൻ്റ് എൻ അരുൺ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിച്ചു.

പുരോഗമന പ്രസ്ഥാനങ്ങളും ചേരാവുന്ന മതേതര പ്രസ്ഥാനങ്ങളെല്ലാം കൂട്ടിച്ചേർത്തുകൊണ്ട് പ്രക്ഷോഭം സംഘടിപ്പിക്കാനാണ് എഐവൈഎഫ് തീരുമാനമെന്ന് എൻ അരുൺ പറഞ്ഞു. രാജ്യവ്യാപകമായി വൈവിദ്ധ്യമാർന്ന കാമ്പയിനുകളാണ് സംഘപരിവാർ ഭരണകൂടത്തിനെതിരെ എഐവൈഎഫ് നടത്തിവരുന്നത്. വർഗീയതയ്ക്കെതിരെയും ചെറുപ്പക്കാരന്റെ മൗലിക അവകാശമായ തൊഴിൽ അവകാശത്തിന് വേണ്ടിയും തൊഴിലല്ലെങ്കിൽ ജയിൽ എന്ന മുദ്രാവാക്യമുയർത്തിക്കൊണ്ട് ഐതിഹാസമായ പോരാട്ടം രാജ്യത്ത് നടത്തിയ പ്രസ്ഥാനമാണ് എഐവൈഎഫ്.

ഇപ്പോൾ ദേശവ്യാപകമായി ചെറുപ്പക്കാരുടെ അവസ്ഥ പരിശോധിച്ചാൽ ചരിത്രത്തിൽ ഏറ്റവും കുറവ് തൊഴിൽ ചെറുപ്പക്കാർക്ക് ലഭിക്കുന്ന സാഹചര്യമാണ് രാജ്യത്ത് അതുകൊണ്ടുതന്നെ ആ മൗലിക അവകാശത്തിനു വേണ്ടി രാജ്യവ്യാപകമായി പോരാട്ടം സംഘടിപ്പിക്കുകയാണ് എഐവൈഎഫ് അതിൻ്റെ ഭാഗമായി “സേവ് ഇന്ത്യ മാർച്ച് “എന്ന പേരിൽ ഏപ്രിൽ 27 ന് കേരളത്തിൻ്റെ മണ്ണിൽ രണ്ട് കാൽനട ജാഥകൾ നടത്തുവാൻ തീരുമാനിച്ചിട്ടുണ്ട്. തേക്കൻ മേഖല ജാഥ തിരുവനന്തപുരത്ത് നിന്ന് ആരംഭിച്ച് തൃശ്ശൂരിൽ സമാപിക്കും. എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോൻ ആയിരിക്കും ജാഥ നയിക്കുക. എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ്‌ എൻ അരുൺ നയിക്കുന്ന വടക്കൻ മേഖല ജാഥ കാസർഗോഡ് നിന്ന് ആരംഭിച്ചു തൃശ്ശൂരിൽ സമാപിക്കും. മെയ് മാസം ഏഴാം തീയതി തൃശ്ശൂരിൽവച്ച് ജാഥകൾ സംഗമിക്കുമ്പോൾ അരലക്ഷം ചെറുപ്പക്കാർ ഈ കാമ്പയിനെ ഏറ്റെടുക്കാൻ ഉണ്ടാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares