ഉരുൾ പൊട്ടലിൽ ദുരിതം വിതച്ച വയനാടിനൊപ്പം ചേർന്ന് എഐവൈഎഫ് തിരുനന്തപുരം ജില്ലാ കമ്മിറ്റി. ജില്ലയിലെ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ നടന്ന ആവശ്യസാധന ശേഖരണത്തിലൂടെ ലഭിച്ച ഉത്പന്നങ്ങളുമായി ഒരു വാഹനം കഴിഞ്ഞ ദിവസം വയനാട്ടിലേയ്ക്ക് പുറപ്പെട്ടിട്ടുണ്ട്.
തിരുവനന്തപുരം കലക്ട്രേറ്റിൽ പ്രവർത്തിക്കുന്ന കളക്ഷൻ സെന്ററിലേക്ക് ശേഖരിച്ച വസ്തുക്കൾ കൈ മാറി. ജില്ലാ സെക്രട്ടറി ആദർശ് കൃഷ്ണ, പ്രസിഡന്റ് കണ്ണൻ എസ് ലാൽ, സംസ്ഥാന കമ്മിറ്റി അംഗം അൽജി ഹാൻ, ജില്ലാ വൈസ് പ്രസിഡന്റ് ശരൺ ശശാങ്കൻ, കമ്മിറ്റി അംഗങ്ങളായ രതീഷ്, ഷാനിം, മൺസൂർ, അൽ അനീഷ്, കിരൺ, മുസ്തഫ തുടങ്ങിയവർ നേതൃത്വം നൽകി